താൾ:CiXIV139.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം. 31

മാനി‘യായു’ള്ളോ-’രു-ചന്ദ്രഗുപ്തൻ-ഇവൻ ||176 ||
നാട്ടിൽ ഇരിക്കുന്നതൊ’ട്ടും ആകാ, ദൃഢം;
ആട്ടി‘ക്കളക, പുറത്തി,’നി വൈകാതെ.” || 177 ||
എന്നതു കേട്ടോ-’രു-നന്ദ-ഭൂപാലന്മാർ
ചെന്നു’ടൻ ആട്ടി‘ക്കളഞ്ഞാർ, അവനെയും. || 178 ||
ആരും അറിയാതെ പിന്നെ ക്ഷപണകൻ
മൌൎയ്യന്റെ പിന്നാലെ കൂടെ പുറപ്പെട്ടാൻ. || 179 ||
പുഷ്പപുരത്തിങ്കൽ നിന്നൊ’രു-നാല്പതു
ശില്പമായ’ഞ്ചും അ-‘ക്കാതം വഴി‘യുള്ള- || 180 ||
-വൎദ്ധമാനാഖ്യമാം-ഗ്രാമെ തിരഞ്ഞ’വൻ
എത്തി അവനെ അവിടെ ഇരുത്തീട്ടു || 181 ||
പാടലീപുത്രമാകുന്ന-പുരത്തിങ്കൽ
ഓടി വന്നീടിനാൻ, ആരും അറിയാതെ. || 182 ||
മാന്ത്രികനാകും-ക്ഷപണകൻ ഇങ്ങിനെ,
ചിന്തിച്ചു, പിന്നെയും ലക്ഷണം ചൊല്ലിനാൻ:- || 183 ||
“കാട്ടിൽ ഇരുന്നു രഹസ്യമായിട്ടൊ’രു-
-കാട്ടാള-രാജനോടും കൂടൊ’രുമിച്ചു || 184 ||
ക്ഷുദ്ര-പ്രയോഗങ്ങൾ ചെയ്യുന്നതു’ണ്ടൊ’രു-
-വിപ്രൻ എന്നു'ള്ളതു തോന്നുന്നിതി-’ക്കാലം. || 185 ||
എന്തി'നി വേണ്ടത’തിനെ’ന്നു നിങ്ങളും
ചിന്തിച്ചു കല്പിച്ചു-കൊള്ളുക, വൈകാതെ.” || 186 ||
മന്നവന്മാർ അതുകേട്ടു കോപിച്ച'ഥ
മുന്നം ശബരേശ്വരന്നു നൽകീടുന്ന- || 187 ||
-ജീവിതവും മുടക്കീടിനാർ; അ-‘ക്കാലം.
കോപിതനായ്, അതു-മൂലം ബലാൽ, അവൻ. || 188 ||
നാട്ടിന്ന’യൽ-നാടു-വാഴി‘യായ് ഉള്ളൊ-’രു-
-കാട്ടാളനും വിപരീതമായ് വന്നുതെ. || 189 ||
മൌൎയ്യൻ അതു വഴിപോലെ അറിഞ്ഞ’ഥ
വീൎയ്യവാനാകും-കിരാതാധിനാഥനെ || 190 ||
പാവന-മാനസൻ പൈതൃകാൎത്ഥം കൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/51&oldid=181900" എന്ന താളിൽനിന്ന് ശേഖരിച്ചത്