താൾ:CiXIV139.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 രണ്ടാം പാദം.

ചിത്തം തെളിഞ്ഞോ’-രു-രാക്ഷസൻ അ-‘ന്നേരം || 161 ||
മാനിച്ച’വനെ തെളിയിച്ച’'രുത്തിനാൻ.
ഊനം വരാതെ ഇരുന്നാൻ, അവൻ-താനും. ||162 ||
പൃത്ഥീ-പതികൾക്ക’വനും അതു-കാലം,
എത്രയും പാരം ജ്വരം പിടിപ്പിച്ചുതെ. || 163 ||
ചാണക്യൻ എന്ന-’വൻ ചെയ്താ-’ഭിചാരം ഈ-
-‘കാണുന്നതെ’ന്നു പറഞ്ഞു, ക്ഷപണകൻ; || 164 ||
തൽ-ജ്വരം പീലി‘യുഴിഞ്ഞു ശമിപ്പിച്ചാൻ.
വിജ്ജ്വരന്മാരായി വന്നിത’വർകളും. || 165 ||
ഇത്ഥം ഓരോന്നു ചെയ്യും വിപ്രർ എന്നതു
സത്യമായ് എല്ലാവരോടും പറഞ്ഞ’വൻ || 166 ||
സമ്മതിപ്പിച്ചു ഭൂപാലരെകൊണ്ട’വൻ
ബ്രഹ്മസ്വമായ് ഉള്ള-സദ്യ മുടക്കിച്ചാൻ. || 167 ||
നന്ദ-ഭൂപന്മാൎക്കു പിന്നെ ക്ഷണപകൻ
ഭ്രാന്തു പിടിപ്പിച്ചു’ടനെ ശമിപ്പിച്ചാൻ. || 168 ||
ഭ്രാന്തും പനിയും കളഞ്ഞോ-’രു-യോഗിക്കു
സന്തോഷം ഉൾക്കൊണ്ടു രാജ-പ്രവരന്മാർ || 169 ||
എണ്ണം ഇല്ലാതോ-’ളം ഉള്ള-രത്നങ്ങളും
പൊന്നും പണവും കൊടുത്താർ, അസംഖ്യമായ്. || 170 ||
മംഗല-കാന്തി കലൎന്ന-രത്നങ്ങളും,
മങ്ങാതെ‘യുള്ള-സുവൎണ്ണങ്ങളും, അവൻ, || 171 ||
കല്ലു കൊണ്ട’ങ്ങും ഇങ്ങും എറിയും-പോലെ,
ഖില്ലു കൂടാതെ എറിഞ്ഞു കളഞ്ഞുതെ. || 172 ||
അന്നു തുടങ്ങി ക്ഷിതി-പാലകന്മാരും,
മന്നവൎക്കിഷ്ടനാം-മന്ത്രി-പ്രവരനും, || 173 ||
എത്രയും വിസ്മയത്തോട’വനെ കുറി(ച്ച),
ച്ച’ത്യന്ത-വിശ്വാസമോടി’രുന്നീടിനാർ. || 174 ||
പിന്നെ കുറഞ്ഞോ-’രു-കാലം കഴിഞ്ഞ-’പ്പോൾ
മന്നവന്മാരോടു ചൊന്നാൻ ക്ഷപണകൻ:- || 175 ||
“ഞാൻ ഇഹ ലക്ഷണം കൊണ്ടു പറയുന്നു,

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/50&oldid=181899" എന്ന താളിൽനിന്ന് ശേഖരിച്ചത്