താൾ:CiXIV139.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം. 29

എത്രയും താണു വിനീതനായ് ചൊല്ലിനാൻ:- || 146 ||
“മന്ത്രി-പ്രവര! മഹാമതെ! ഞാനൊ’രു-
-മാന്ത്രികനാകുന്ന-യോഗി‘യാകുനതും || 147 ||
ജ്യോതിഷ-മന്ത്രവാദങ്ങൾ എന്നു'ള്ളതി(ന്നേ)
ന്നേ’തും ഒരു-കുറവി’ല്ലെ'ന്ന’റിഞ്ഞാലും. || 148 ||
ജീവസിദ്ധി‘യെന്നി’നിക്കു പേരാകുന്നു;
കേവലം ഭോജനം തന്നാൽ മതിതാനും.” || 149 ||
ഇത്ഥം ക്ഷണപകൻ ചൊന്നതു കേട്ട’വൻ
ചിത്തെ നിരൂപിച്ചു കണ്ടാൻ അതു-നേരം; || 150 ||
സത്യം ഇ-ബ്രാഹ്മണരും ക്ഷപണന്മാരും
നിത്യവും വൈരം ഏറീടും-പരിഷകൾ; || 151 ||
എന്നതുകൊണ്ടു വിപ്രാഭിചാരാദികൾ
ഇന്നി'വനെക്കൊണ്ടു നിൎത്തുന്നതു’ണ്ടു ഞാൻ. || 152 ||
നിശ്ചയിച്ചേ’വം ഉറച്ച’ഥ രാക്ഷസൻ
വിശ്വസിച്ച-’പ്പോൾ അവനോടു’രചെയ്താൻ:- || 153 ||
വിപ്ര-കോപാദികൾ ഒക്കവെയും പുനർ,
അ-പ്പോൾ ക്ഷപണൻ അതു കേട്ടു ചൊല്ലിനാൻ:- || 154 ||
“ശ്രാവക-ശ്രേഷ്ഠ! മഹാമതെ! മാനസെ
താപവും ഭീതിയും ഉണ്ടാകരുതേ’തും || 155 ||
അന്തണർ എന്ത’ഹോ? ദുൎബലന്മാർ അവർ!
ചിന്തിക്കിൽ എത്രയും ഭീരുക്കൾ അല്ലയൊ? || 156 ||
കൈയ്യൂ’ക്കും ഇല്ലാ, പടയും ഇല്ല, പാൎത്താൽ;
മെയ്യൂ’ക്കും ഊട്ടിൽ ഉമ്മാൻ അതിവീരന്മാർ! || 157 ||
പിന്നെ ചിലർ അതിൽ ആഭിചാരാദികൾ
നന്നായ് പഠിക്കും, ദിവസം കഴിപ്പാനായ്; || 158 ||
ഏതാനും ഒന്ന’തുകൊണ്ടു ചെയ്തീടുകിൽ,
എന്തെ’ങ്കിലും തടുത്തീടുവാൻ ആളു ഞാൻ. || 159 ||
ഇന്ന’തിനെ’ന്നോടുതുല്യനായാ’രും ഇ(ല്ലെ)
ല്ലെ’ന്നത’റിഞ്ഞിരിക്കേ’ണം മഹാമതെ!” || 160 ||
ഇത്ഥം പലവും പറഞ്ഞു ഫലിപ്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/49&oldid=181898" എന്ന താളിൽനിന്ന് ശേഖരിച്ചത്