താൾ:CiXIV139.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 രണ്ടാം പാദം.

ശ്രാവകെ ത്യേവം പറഞ്ഞു ജനങ്ങളെ
പാവൻ-ശീലനായിട്ടു ക്ഷപണകൻ || 132 ||
വഞ്ചന-കിഞ്ചന-സംശയം കൂടാതെ
ചഞ്ചലം കൈവിടീപ്പിച്ചി’രുന്നീടിനാൻ. || 133 ||


കഷ്ടമായു’ള്ളോ-’രു-വിപ്ര-നിരാസവും,
നിഷ്ഠൂരമായ് അവൻ ചെയ്ത-ശപഥവും, || 134 ||
കേട്ടു വിഷാദവും ഭീതിയും പൂണ്ട’ഥ
ശിഷ്ടനാം-മന്ത്രി-കുലോത്തമൻ രാക്ഷസൻ || 135 ||
ദീൎഘമായ് കണ്ടു ഭയം പൂണ്ട’തിനൊ’രു-
-മാൎഗ്ഗം എന്തെ’ന്നു വിചാരം തുടങ്ങിനാൻ:- || 136 ||
—ഭൂ-ഭൃത്തുകളെ കുറിച്ച’വൻ ഏതാനും
ആഭിചാരങ്ങൾ ചെയ്തീടും, അല്ലൊ, ദൃഢം? || 137 ||
ചന്തമോടി’ന്നി’തു നിൎത്തുവാൻ ആർ—എന്നു
ചിന്തിച്ചി’രുന്നി’തു മന്ത്രി-പ്രവരനും || 138 ||
മറ്റൊ’രു-മാൎഗ്ഗം ഉണ്ടെ’ന്നത’റിയാതെ
മുറ്റും ഇതു നിരൂപിച്ചി'രുന്നീടിനാൻ. || 139 ||
അ-‘ക്കാലം ഒന്നു കേട്ടീടിനാൻ, ഇങ്ങിനെ
ഉൾക്കാമ്പു’ഴന്നി’രിക്കുന്നൊ-’രു-രാക്ഷസൻ || 140 ||
ഉണ്ടുപോൽ ഇന്നൊ-’രുത്തൻ മന്ത്രവാദി'യായ്
കണ്ടവൎക്കൊക്കെ പ്രവൃത്തിച്ചു നിത്യവും, || 141 ||
(ഉണ്ടായ-ശത്രു-ബാധാദികൾ പോക്കുവാൻ,
കണ്ടിട്ടും ഇല്ല’വനെ‘പ്പോലെ ആരയും,) ||142 ||
നാട്ടിൽ നടക്കുന്നതു’ണ്ട’വൻ എന്നതു
കേട്ടു തെളിഞ്ഞോ-’രു-മന്ത്രി-കുലോത്തമൻ || 143 ||
കാല-വിളംബനം കൂടാത’വനെയും
ആള’യപ്പിച്ചു കൂട്ടി‘ക്കൊണ്ടു പോന്നി’ഹ || 144 ||
മോദേന ചൊന്നവൻ-തന്നോടു രാക്ഷസൻ
ചോദിച്ചിതു:- “ഭവാൻ ആർ എന്നു ചൊല്ലുക.” || 145 ||
ഇത്ഥം അമാത്യൻ പറഞ്ഞതുകേട്ട’വൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/48&oldid=181897" എന്ന താളിൽനിന്ന് ശേഖരിച്ചത്