താൾ:CiXIV139.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം. 27

കല്പിച്ചു സഖ്യവും ചെയ്തിതു തങ്ങളിൽ. || 117 ||
മൌൎയ്യനോടൊ’ക്കെ പറയേണ്ടതും പറ(ഞ്ഞാ)
ഞ്ഞാ’ൎയ്യ-മതി‘യായ-ചാണക്യ-ഭൂസുരൻ || 118 ||
യാത്രയും പിന്നെ അവനോടു’രചെയ്തു,
ധാത്രീ-സുരൻ തന്നി'ടത്തിന്നു പോയിനാൻ. || 119 ||
(മൌൎയ്യ-തനയനും ചാണക്യ-വിപ്രനും
കാൎയ്യങ്ങൾ അന്യോന്യം കണ്ടു പറഞ്ഞതും, || 120 ||
തങ്ങളിൽ സഖ്യം തെളിവോടു ചെയ്തതും,
എങ്ങുമെ‘യാരും അറിഞ്ഞതും ഇല്ല’ല്ലൊ?) || 121 ||


തന്നിടം പുക്കൊ-’രു-വിഷ്ണുഗുപ്തൻ പിന്നെ
തന്നുടെ ബ്രഹ്മചാരിത്വമായ് മേവുന്ന- || 122 ||
-ഇന്ദ്രശൎമ്മാവായ-വിപ്രനോടൊ'ക്കവെ,
നന്ദ-ഭ്രപാലന്മാർ തന്നോടു ചെയ്തതും, || 123 ||
ഘോരമായോ-’രു-പ്രതിജ്ഞ താൻ ചെയ്തതും,
നേരോടു’രചെയ്ത’റിയിച്ച-’നന്തരം; || 124 ||
(ജ്യോതിഷത്തിങ്കലും, മന്ത്രവാദത്തിലും,
ചാതുൎയ്യം ഏറീടും,- ഇന്ദ്രശൎമ്മാവു-താൻ.) || 125 ||
സൎവ്വ-കാൎയ്യങ്ങൾ അവനോടു’രചെയ്തു,
സൎവ്വ-നന്ദന്മാർ-കുലത്തെ‘യൊടുക്കുവാൻ. || 126 ||
ഉൾക്കനം കൈക്കൊണ്ടു മുദ്രയും ഇട്ട’വൻ,
പൊക്കണം കെട്ട‘പ്പുറത്തി’ട്ടു ധീരനായ് || 127 ||
ഭസ്മവും തേച്ച’തിനിസ്പൃഹനായ്ഥ
വിസ്മയമായോ-’രു-യോഗി-വേഷം പൂണ്ടാൻ. || 128 ||
പീലിയും കെട്ടി എടുത്ത’ഥ രുദ്രാക്ഷ-
-മാലയും മാൎവ്വിൽ അണിഞ്ഞു വിനീതനായ് || 129 ||
ബുദ്ധ-മുനി-മതം ആശ്രിച്ചു നിത്യവും
ചിത്തം ഉറപ്പിച്ചു നന്ദ-രാജ്യത്തിങ്കൽ || 130 ||
മുറ്ററും ഇരുന്നു ദിവസം കഴിച്ച'വൻ
മറ്റൊന്നിനും ഒരു-കാംക്ഷയും കൂടാതെ || 131 ||

4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/47&oldid=181896" എന്ന താളിൽനിന്ന് ശേഖരിച്ചത്