താൾ:CiXIV139.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 രണ്ടാം പാദം.

ധിക്കൃതനായതുകൊണ്ടും, അന്യ-ദ്വിജൻ || 102 ||
പൂജിതനായതുകൊണ്ടും നൃപ-കുല-
-നീചരാം-നിങ്ങളെ വെട്ടി വധിപ്പിച്ചു || 103 ||
മറ്റൊ’രു-ശൂദ്രനെ വാഴിച്ചി’വിടെ, ഞാൻ
തെറ്റെന്നു ചൂഡയെ‘ക്കെട്ടുന്നതു’ണ്ടെ’ല്ലൊ? || 104 ||
ദുഷ്ടരാം-ക്ഷത്രിയ-ക്ഷുദ്രരെ, മൂഢരെ!
പെട്ടന്നു ഞാൻ അതു ചെയ്യും, അറിഞ്ഞാലും.’’ || 105 ||
ഘോരമായ് ഇത്ഥം പ്രതിജ്ഞയും ചെയ്ത’വൻ
ധീരനായ് കോപിച്ചു പോകുന്ന-നേരത്തു || 106 ||
കണ്ടു നിന്നീടുന്ന-സജ്ജനം ഒക്കവെ
മിണ്ടാതെ നിന്നിതു കുണ്ഠരായ് ഏറ്റവും. || 107 ||
“ക്ഷുൽ-ഭ്രാന്തികൊണ്ടു വിവശനായീടുന്ന-
-വിപ്രൻ പറയുന്ന-ഭാഷിതം കേട്ടി’ല്ലെ.” || 108 ||
ഭൂമിപന്മാർ പറഞ്ഞ’ന്യോന്യം ഇങ്ങിനെ
കാമമാം-വണ്ണം ഭുജിച്ചുകൊണ്ടീടിനാർ. || 109 ||
ചാണക്യനും പിന്നെ മൌൎയ്യ-ഗൃഹം പുക്കു
മാനം ഉൾക്കൊണ്ട’വൻ-തന്നോടു ചൊല്ലിനാൻ:- || 110 ||
“നന്ദ-രാജ്യത്തിങ്കലേക്കു നീ രാജാവു;
മന്ത്രി‘യാകുന്നതും ഞാൻ, എന്ന’റിഞ്ഞാലും!" || 111 ||
ചാണക്യ-വാക്കുകൾ ഇങ്ങിനെ കേട്ട’വൻ
താണു തൊഴുതു വിനീതനായ് ചൊല്ലിനാൻ:- || 112 ||
“എന്തി’ങ്ങിനെ ‘യരുൾചെയ്യുന്നിതു, ഭവാൻ;
എന്തെ’ന്നി’നിക്കു’ള്ളിൽ ഉണ്ടായിതി’ല്ലേ’തും.” || 113 ||
എന്നതു കേട്ട’ഥ വിഷ്ണുഗുപ്തൻ-താനും
മന്നവൻ ചെയ്ത-ധിക്കാരവും, തന്നുടെ- || 114 ||
-ഘോരമായോ-’രു-പ്രതിജ്ഞയും, അമ്പോടു
മൌൎയ്യനോടൊ’ക്കവയും പറഞ്ഞീടിനാൻ. || 115 ||
ചന്ദ്രഗുപ്തൻ-താൻ നിരൂപിച്ചി’രുന്നതി(ന)
ന’ന്തരം കൂടാതെ കേട്ടു സന്തോഷിച്ചു, || 116 ||
തൽ-പദം കുമ്പിട്ട’വനെ ഗുരു‘വെന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/46&oldid=181895" എന്ന താളിൽനിന്ന് ശേഖരിച്ചത്