താൾ:CiXIV139.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം. 25

ഇത്തരം ക്രുദ്ധനായ് ഉത്തരം ചൊല്ലിനാൻ:- || 87 ||
“മൎക്കടൻ എങ്കിലും തസ്കരൻ എങ്കിലും,
മത്സമനായി’ട്ടൊ’രുത്തൻ ഉണ്ടെ’ന്നാ’കിൽ, || 88 ||
അഗ്രാസനത്തിങ്കൽനിന്നി’റങ്ങീടുവൻ;
ഉഗ്രമായ് നിങ്ങൾ പറഞ്ഞാൽ, ഇറങ്ങുമൊ? || 89 ||
നാലു-വേദങ്ങളും ആറു-ശാസ്ത്രങ്ങളും
വേല-കൂടാതെ ദൃഢമായ് വിളങ്ങുന്ന- || 90 ||
-എന്നെ പരീക്ഷിക്കവേണം എന്നു’ണ്ടെ’ങ്കിൽ
വന്നു പരീക്ഷിച്ചു കൊള്ളുക, വൈകാതെ! || 91 ||
ഗൎവ്വിതന്മാരായ-നിങ്ങളെ പേടിച്ചു
ദുൎവ്വാക്കു കേട്ടി’റങ്ങി‘പ്പോക‘യില്ല, ഞാൻ.” || 92 ||
രോഷം സഹിച്ചു’ടൻ ന്യായം പറയുന്ന-
-ഭൂസുര-ശ്രേഷ്ഠനായ് ഉള്ള-ചാണക്യനെ || 93 ||
ഭൃത്യ-ജനങ്ങൾ കുടുമ്മ ചുറ്റി-പ്പിടി(ച്ചെ)
ച്ചെ’ത്രയും കഷ്ടമായ് തല്ലി‘യിഴച്ച’വർ || 94 ||
ഭോജന-ശാലയിൽനിന്നു പുറത്തി’ങു
രാജ-ഭൃത്യന്മാർ പിടിച്ചു തള്ളീടിനാർ. || 95 ||
ദുഷ്ടർ പിടിച്ചു വലിക്കുന്ന-നേരത്തു
കഷ്ടം അഴിഞ്ഞു കുടുമ്മയും വസ്ത്രവും. || 96 ||
വൃദ്ധനായീടുന്ന-മറ്റൊ’രു-വിപ്രനെ
സത്വരം അഗ്രാസനത്തിൻ-മേൽ ആക്കിനാർ. || 97 ||
(ചാണക്യന’പ്പൊഴു’ദിച്ചോ-’രു-കോപത്തെ
ഞാൻ എങ്ങിനെ പറയുന്നു, ശിവ! ശിവ! || 98 ||
പുല്ലു തടഞ്ഞു വീണോ-’രു-നേരം അതു
നില്ലാത-കോപേന കുത്തി-‘പ്പറിച്ചു’ടൻ || 99 ||
ചുട്ടു-കലക്കി-‘ക്കുടിച്ച-മഹീസുരൻ,
കഷ്ടം! ഇ-‘ക്കോപം സഹിക്കുന്നതെ’ങ്ങിനെ?) || 100 ||
പാരം മുഴുത്തു’ള്ള-രോഷം ജ്വലിച്ച’വൻ
ഘോരമാം-വണ്ണം പ്രതിജ്ഞ ചെയ്തീടിനാൻ:- || 101 ||
“മുഖ്യനായ് പൂജ്യനായ്’ഉള്ളോ-’രു-ഞാൻ ഇന്നു

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/45&oldid=181894" എന്ന താളിൽനിന്ന് ശേഖരിച്ചത്