താൾ:CiXIV139.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 രണ്ടാം പാദം.

മാനിച്ചു പാചകന്മാരോടു ചോദിച്ചാൻ:- || 72 ||
“സ്വൎണ്ണ-മയം ഒരു-പാത്രം വിശേഷിച്ചു,
മാന്യ-സ്ഥലത്തു തെളിവോടു വെച്ചതും, || 73 ||
പിന്നെ'യൊരൊ-’മ്പതൊ’രു-പോലെ വെച്ചതും,
ഇന്നവൎക്കെ’ന്നു പറഞ്ഞീടുവിൻ, നിങ്ങൾ.” || 74 ||
ഇത്ഥം പറഞ്ഞോ-’രു-വിപ്രനോട’ന്നേരം,
ഉത്തരമായു’രചെയ്താർ അവൎകളും:- || 75 ||
“നന്ദ-നരാധിപന്മാൎക്കി'വ‘യൊമ്പതും,
പിന്നെ‘യങ്ങേതി’ഹ വന്ന-വിപ്രന്മാരിൽ, || 76 ||
അഗ്രാസനത്തിനു യോഗ്യനായ് പൂജ്യനായ്,
ഭാഗ്യവാനായു’ള്ളവനെ’ന്ന’റിഞ്ഞാലും. || 77 ||
വന്നവൎക്കൊ'ക്കവെ മറ്റു’ള്ളവ-‘യതിൽ
ഒന്നിങ്കൽ ഇ-‘പ്പോൾ ഭവാനും ഇരുന്നാലും," || 78 ||
എന്നതു കേട്ടൊ-’രു-കൌടില്യ-ഭൂസുരൻ,
“ഇന്നി’വിടെക്കു വന്നീടിന-വിപ്രരിൽ || 79 ||
അഗ്രനായു’ള്ളതു ഞാൻ” എന്നു ചൊല്ലിയ(ങ്ങ)
ങ്ങ'ഗ്രാസനനെ ചെന്നി'രുന്നാൻ കനിവോടെ. || 80 ||
രാജ-പ്രവരരും സ്നാനം കഴിച്ച'ഥ,
ഭോജന-ശാലയിൽ വന്നൊ-’രു'നേരത്തു || 81 ||
അല്പ-വയസ്സാം-ദ്വിജനെ‘യഗ്രാസനെ
കെല്പോടു കണ്ട-’തു-നേരം ഉരചെയ്താർ:- || 82 ||
“ഏതുവടു'വിവൻ, അഗ്രാസനത്തിൻ-മേൽ
ഏതുമെ ശങ്ക-കൂടാതെ കരയേറി? || 83 ||
ധൃഷ്ടതയോടും ഇരിക്കുന്നതാ’ർ ഇവൻ,
(കഷ്ടം!) അനാരൂഢ-ശ്മശ്രു‘വാകുന്നതും! || 84 ||
കള്ള-‘ക്കുരങ്ങിനെ തല്ലി‘യിഴച്ചു’ടൻ
തള്ളി‘പ്പുറത്തു കളവതിന്നാ’രുമെ || 85 ||
ഇല്ലയൊ? നമ്മുടെ ചോറു തിന്നുന്നവർ
എല്ലാവരും എങ്ങു പോയാർ, ഇതു-നേരം?” || 86 ||
ഇത്തരം മന്നവൻ ചൊന്നതു കേട്ട’വൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/44&oldid=181893" എന്ന താളിൽനിന്ന് ശേഖരിച്ചത്