താൾ:CiXIV139.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം. 23

മേദിനീ-പാലകന്മാരുടെ വൃത്തവും || 57 ||
ഒക്കവെ ചാണക്യനോടു ചൊല്ലീടിനാൻ;
ഉൾക്കരളിൽ അവനേ’റി കരുണയും || 58 ||
ഊനം വരാതെ മഹീസുരാചാൎയ്യനെ
സ്നാനാദികൾ കഴിപ്പിച്ചിതു മൌൎയ്യനും || 59 ||
ഭോജന-ശാലയും കാട്ടി-‘ക്കൊടുത്ത’ഥ
രാജ-പൌത്രൻ ഗൃഹത്തിന്നു പോയീടിനാൻ. || 60 ||
വേഗം കുറച്ച’ഥ മൌൎയ്യൻ വഴിയിന്നു
പോകുന്ന-നേരം ഈ-വണ്ണം നിരൂപിച്ചാൻ:– || 61 ||
- -ദൈവം-ബലം-കൊണ്ടി’നിക്കു മനോരഥം
കൈവന്നിതി'പ്പോൾ അതിനി’ല്ല സംശയം || 62 ||
ഇ-പൃഥിവീ-സുരൻ-തന്നെ'യാശ്രിച്ചു ഞാൻ
കെല്പോടു ചെയ്വൻ പ്രതി-ക്രിയ, നിൎണ്ണയം. || 63 ||
ഉഗ്രനായു’ള്ളോ-’രു-വിപ്രൻ-അവൻ-തനി(ക്ക)
ക്ക'ഗ്രാസനം നര-പാലകന്മാർ-അവർ || 64 ||
എന്നും കൊടുക്ക‘യില്ലെ’ന്നും വരും; പിന്നെ
മന്നവന്മാർ അതു-മൂലം നശിച്ചു പോം. || 65 ||
എന്നാൽ ഇനിക്കു വരേണ്ടതും സാധിക്കു;-
വെന്നീ’ങ്ങിനെ-നിരൂപിച്ചു മൌൎയ്യാത്മജൻ || 66 ||
ധന്യ-ശീലൻ തെളിഞ്ഞേ’റ്റം അതു-നേരം
ചെന്നു നിജ-പുരം പുക്കു മരുവിനാൻ. || 67 ||
ഭുക്തി-ശാലാന്തരെ ചെന്നു ചാണക്യനും
അത്ര കനിവോടു നോക്കിയ-നേരത്തു, ||68 ||
പൊന്നിന്തളികകൾ ഒമ്പതൊ’രു-പോലെ,
മാന്യങ്ങളായി കിഴക്കു നോക്കീട്ട’വ || 69 ||
വെച്ചി’രിക്കുന്നത,’തിനു നേരെ പിന്നെ
വെച്ചി'രിക്കുന്നിതൊ’രു-പൊൻ-തളികയും; || 70 ||
വെള്ളത്തിലെ നുരപോലെ അതിൽ ചില
വെള്ളി-‘ത്തളികകൾ ആയിരം ഉണ്ടെ’ല്ലൊ || 71 ||
ചാണക്യൻ ഇങ്ങിനെ-കണ്ടൊ-’രു-നേരത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/43&oldid=181892" എന്ന താളിൽനിന്ന് ശേഖരിച്ചത്