താൾ:CiXIV139.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 രണ്ടാം പാദം.

അച്ചിരി പൂണ്ട’വന്തന്നോടു’രചെയ്തു:- || 42 ||
“അയ‌്യോ! വൃഷലൻ എന്നി’ങ്ങനെ-ചൊന്നതു
(പൊയ‌്യ’ല്ല) വിപ്ര-ജാതി-സ്വഭാവം, എടൊ!. || 43 ||
രാജാവു-തന്നുടെ പൌത്രൻ അല്ലൊ, ഭവാൻ?
ആചാരം അല്ലാതെ ചൊന്നേൻ അറിയാതെ. || 44 ||
സജ്ജനങ്ങൾക്ക’തു കൊണ്ടേ’തും ഇല്ലെ’ങ്കിൽ
ഇ-‘ജ്ജനങ്ങൾക്ക’തു പോരായ്മ‘യായ് വരും. || 45 ||
ലജ്ജ‘യുണ്ടേ’റ്റം ഇനിക്ക’തുകൊണ്ടി’ഹ
നിശ്ചയം ഇന്ന’തു പോക്കുവാനായ് കൊണ്ടു || 46 ||
നല്ല-വരങ്ങൾ തരുന്നതും ഉണ്ടു; നീ
വല്ലഭമോട’തു വാങ്ങീടുക, ഭവാൻ || 47 ||
എത്രയും സ്നേഹം ആകുന്നിതു നിന്നുടെ
പ്രശ്രയം കണ്ടിട്ടി’നിക്കെ’ന്നറിക, നീ” || 48 ||
ചാണക്യൻ ഇങ്ങിനെ-ചൊന്നതു കേട്ട’വൻ
താണ’ക്കഴൽ-ഇണ കുമ്പിട്ടു ചൊല്ലിനാൻ:- || 49 ||
“നിത്യവും ഇങ്ങിനെ തന്നെ വൃഷലൻ എന്ന്’
എത്രയും ആദരവോട’രുൾചെയ്കിലൊ, || 50 ||
മറ്റൊ’ന്നും ഇല്ലി’നിക്കൊ’ത്ത-വരം ഇനി
മുറ്റും ഇനിക്കെ’ന്ന’റിക ദയാനിധെ! || 51 ||
ത്വൽ-കൃപാ കൊണ്ടി’നി മറ്റൊ’ന്നു വേണ്ടുകിൽ,
മൽ-കുടിലത്തിങ്കലേക്കെ’ഴുന്നെള്ളേ’ണം; || 52 ||
ആശ്രമത്തിന്നെ’ഴുന്നെള്ളുന്ന-നേരത്തു
വിശ്രമിപ്പാൻ തക്ക-മാത്രം മതി-താനും.” || 53 ||
“അങ്ങിനെ തന്നെ‘യതെ”’ന്നു പറഞ്ഞിതു,
തിങ്ങിന-മോദം കലൎന്നു ചാണക്യനും. || 54 ||
പിന്നെയും ഭൂസുര-നാഥനെ മൌൎയ്യനും
നന്നായ് തെളിഞ്ഞു കൂട്ടിക്കൊണ്ടു-പോയിനാൻ. || 55 ||
പോകുന്ന-നേരം വഴിയിന്നു മൌൎയ്യനും
ആകുലത്തോട’വൻ താത-വിനാശവും || 56 ||
സോദര-നാശവും തന്റെ വിശേഷവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/42&oldid=181891" എന്ന താളിൽനിന്ന് ശേഖരിച്ചത്