താൾ:CiXIV139.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം 21

ഉത്തമനാകിയ-മൌൎയ്യ-തനയനും, || 27 ||
ഭക്തി കൈക്കൊണ്ട’ഥ കൂപ്പി'ത്തൊഴുതു നിന്ന്’
ഉത്തരമായ് അവൻ-തന്നോടു ചൊല്ലിനാൻ:- || 28 ||
“ആർ എന്ന'റിഞ്ഞതി’ല്ല’ല്ലൊ ഭവാനെ ഞാൻ?
ആർ എന്ന'രുൾചെയ്ക വേണം മഹാമതെ!” || 29 ||
“എങ്കിലൊ കേൾക്ക ഞാൻ ആർ എന്നതാ’ശു നീ
ശങ്കാ-വിഹീനം പറഞ്ഞു തരുവൻ ഞാൻ:- || 30 ||
ചാണക്യൻ എന്നു പ്രസിദ്ധനായ് ഏറ്റവും
മാനി‘യായു’ള്ളൊ-’രു-ഭൂസുരൻ ഞാൻ എടൊ! || 31 ||
പേർ ഇനി രണ്ടു’ണ്ടി’നിക്ക’തു കേൾക്ക നീ!
പാരിൽ പ്രസിദ്ധനാം-കൌടില്യൻ എന്നതും; || 32 ||
വിഷ്ണു-താൻ നിത്യവും രക്ഷിച്ചു കൊൾകയാൽ,
വിഷ്ണുഗുപ്തൻ പുനർ എന്നതും ഉണ്ടെ’ടൊ! || 33 ||
നന്ദാഗ്രഭോജനം കേട്ടിട്ടു ഞാൻ ഇഹ
നന്നായ് ഭുജിപ്പതിന്നായി വന്നീടിനേൻ. || 34 ||
യോഗ്യൻ വരുന്നവരെ ക്ഷണിച്ചീടുവാൻ
ഭാഗ്യവാന്മാരായ-മന്നവർ ആക്കീട്ടു || 35 ||
കേട്ടിതൊ’രു-വൃഷലൻ പോൽ അതാ’കുന്ന(തൂ)
തൂ’ട്ടു ശ്രമിച്ചു കഴിപ്പാനും ഇന്നി'വൻ || 36 ||
ഏതൊ’രു-ദിക്കിൽ ഇരിക്കുന്നതെ’ന്നു നീ
ഏതുമേ വൈകാതെ ചൊല്ലി‘ത്തരികെ’ടൊ!” || 37 ||
തങ്കഴൽ കൂപ്പി തൊഴുത’വൻ ചൊല്ലിനാൻ:-
“എങ്കിൽ വൃഷലൻ-അവൻ ഞാൻ, അറിഞ്ഞാലും. || 38 ||
ത്വല്പാദ-രേണുക്കൾ കൊണ്ടി’നി വൈകാതെ
ഇ-‘പ്പുരം ശുദ്ധം ആഅക്കേ’ണം മഹാമതെ!. || 39 ||
ഇന്നി’വിടെ ഭവാൻ വന്നതു-കാരണം
നന്ദ-വംശം ഇനി വൎദ്ധിതമായ് വരും.” || 40 ||
മൌൎയ്യൻ ൟ-വണ്ണം പറഞ്ഞോ-’രു-നേരത്തു
ശൌൎയ്യം ഏറുന്നൊ-’രു-ചാണക്യ-ഭൂസുരൻ || 41 ||
ലജ്ജിതനായ് മുഖം താഴ്ത്തി നിന്ന’ന്നേരം,

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/41&oldid=181890" എന്ന താളിൽനിന്ന് ശേഖരിച്ചത്