താൾ:CiXIV139.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 രണ്ടാം പാദം.

കെല്പോടു ചൊല്ലിനാൻ പൃത്ഥ്വീ-സുരേന്ദ്രനും:- || 12 ||
“ഇ-‘പ്പുല്ലു പാദെ തടഞ്ഞു ഞാൻ വീഴ്കയാൽ,
ഉൾ-‘പ്പൂവിൽ ഉണ്ടായ-കോപം പൊറായ്കയാൽ, || 13 ||
നാരായ-വേരോടു കൂടെ പറിച്ചു, ഞാൻ
പാരാതെ ചുട്ടു കലക്കി‘ക്കുടിച്ചതും” || 14 ||
ചന്ദ്രഗുപ്തൻ അതു കേട്ടു ചൊല്ലീടിനാൻ:-
“എന്തു ഭവാനി-’ഭസിതം കൂടിക്കയാൽ?” || 15 ||
എന്നു ചോദിച്ചോ-’രു-മൌൎയ്യ-സുതനോടു
മന്നിട-ദേവനും പാൎത്തു ചൊല്ലീടിനാൻ- || 16 ||
“ക്രോധാഗ്നി‘യെന്നെ ദഹിപ്പിക്കും, അല്ലായ്കിൽ;
ഏതും അതിനൊ’രു-സംശയം ഇല്ല, കേൾ!” || 17 ||
എന്നതു കേട്ട’വനും പറഞ്ഞീടിനാൻ:-
“ഉന്നതരായു'ള്ള-മന്നവന്മാർ ചിലർ || 18 ||
ഘോരമായു’ള്ള-’പരാധങ്ങൾ ചെയ്കിലൊ,
ധീരതയോടെ’ന്തു ചെയ്യും, ഭവാൻ, പിന്നെ?’’ || 19 ||
ചന്ദ്രഗുപ്തൻ-തന്റെ വാക്ക-’തു കേട്ട-’പ്പോൾ
മന്ദ-ഹാസം ചെയ്ത’വനോടു ചൊല്ലിനാൻ:- || 20 ||
“ബാലനായു’ള്ള-നീ എന്ത’റിഞ്ഞു, മമ-
-ശീല-ഗുണങ്ങളും ബുദ്ധി-വിലാസവും? || 21 ||
മത്ത-ഗജങ്ങളും അശ്വ-ഗണങ്ങളും
പത്തി-വരന്മാരും ഒത്ത-രഥങ്ങളും, || 22 ||
ചിത്രമായു’ള്ളൊ-’രു-മന്ത്ര-വിലാസവും,
എത്രയും ഏറുന്ന-ദൈവ-വിലാസവും, || 23 ||
ഇത്തരം (അല്ലൊ?) നര-പാലകന്മാൎക്കു
നിത്യമായു’ള്ളൊ-’രു-ശക്തി, ധരിക്ക, നീ. || 24 ||
ഇങ്ങിനെ‘യുള്ളതും എന്നുടെ ബുദ്ധിയും
തങ്ങളിൽ എത്ര വിശേഷം, അറിഞ്ഞാലും! || 25 ||
മാമകമായ-മതി-വൈഭവം കൊണ്ടു
തൂമയോടെ’ന്തൊ’ന്നു സാദ്ധ്യം അല്ലാത്തതും.” || 26 ||
ഇത്ഥം ആകൎണ്ണ്യ മഹീസുര-വാക്കുകൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/40&oldid=181889" എന്ന താളിൽനിന്ന് ശേഖരിച്ചത്