താൾ:CiXIV139.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം.

ബാലെ! സുശീലെ! ശുക-കുല-മാലികെ!
കാലെ പറക കഥകൾ, ഇനിയും, നീ! || 1 ||
പാലും പഴവും ഭുജിച്ചു തെളിഞ്ഞു’ടൻ
കാലം വൃഥാ കളഞ്ഞീടാതെ ചൊൽകെ’ടൊ! || 2 ||
നല്ല-കഥ‘യിതു കേൾക്കുന്ന-നേരത്തു
ചൊല്ലാ’വത’ല്ലൊ’ർ-ആനന്ദം എനിക്കു’ള്ളിൽ || 3 ||
എന്നതു കേട്ടു തെളിഞ്ഞു ചൊല്ലീടിനാൾ,
മുന്നം ഉരചെയ്തതിന്നു മേല്പട്ട,’വൾ:- || 4 ||


എങ്കിലൊ മൌൎയ്യ-തനയൻ ഒരു-ദിനം
മംഗല-ശീലൻ കുസുമപുരത്തിങ്കൽ || 5 ||
സഞ്ചരിക്കുന്നോ-’രു-നേരത്തു ദൂരവെ,
തഞ്ചുന്ന-കാന്തികലൎന്നോ-,രു-വിപ്രനെ || 6 ||
പദ്ധതി-മദ്ധ്യെ വസിച്ചു കൊണ്ടെ’ത്രയും
ക്രുദ്ധനായ് മേഖലാ കുത്തി‘പ്പറിച്ചു’ടൻ || 7 ||
ചുട്ട’തിൻ-ഭസ്മം കലക്കി‘ക്കുടിച്ച’തി-
-രുഷ്ടനായ് നിൽക്കുന്നതു കണ്ട’വൻ-താനും. || 8 ||
ചെന്ന’ടി കുമ്പിട്ടു ദൂരത്തു വാങ്ങി നിന്ന്'
ഒന്നു മഹീ-സുരൻ-തന്നോടു ചോദിച്ചാൻ:- || 9 ||
“ഭൂസുര-ശ്രേഷ്ഠ-കുലോത്തംസമെ! വിഭൊ!
ഭാസുര-കാന്തി-ജലധെ! ദയാനിധെ! || 10 ||
എന്തിനു പുല്ലി-’തു കുത്തി‘പ്പറച്ചി’ഹ,
ചന്തമായ് നീരിൽ കലക്കി‘ക്കുടിച്ചതും?” || 11 ||
അ-‘പ്പോൾ അതു കേട്ടു മൌൎയ്യ-സുതനോടു

3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/39&oldid=181888" എന്ന താളിൽനിന്ന് ശേഖരിച്ചത്