താൾ:CiXIV139.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 ഒന്നാം പാദം.

-തൽപരനായിട്ടി’രുന്നീടിനാൻ, അതു-കാലം. || 247 ||
നല്ലൊ-’രു-സഹായം ആരു’ള്ളതെ’ന്ന’നുദിനം
വല്ലഭം ഉള്ള-മൌൎയ്യ-നന്ദനൻ ചിന്തിച്ചു’ള്ളിൽ, || 248 ||
തള്ളി വന്നീടും-പട, ബുദ്ധി-വൈഭവം കൊണ്ടു
വല്ലതെ’ങ്കിലും തടുക്കായ് വരും, അതു നൂനം! || 249 ||
ബുദ്ധി-ശക്തിയും മഹാസൈന്യ-ശക്തിയും തമ്മിൽ
ബുദ്ധി-ശക്തിക്കു സമം ഒന്നും ഇല്ലെ’ന്നിട്ട,'വൻ. || 250 ||
ബുദ്ധിയും നയവും ഏറീടുന്ന-വിപ്രന്മാരെ
നിത്യവും അന്വേഷിച്ചു കൊണ്ട’വൻ ഇരുന്നാൻ. എ(ന്നു) || 251 ||
ന്നു’ല്ലാസത്തോടു പലരോടുമായു’രചെയ്തു
നല്ല-പൈങ്കിളി-മകൾ-താനും അന്ന’ടങ്ങിനാൾ. || 252 ||


ഇതി മുദ്രരാക്ഷസെ നവനന്ദാഭിഷേകം
നാമ ഗാന-വിശേഷം സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/38&oldid=181887" എന്ന താളിൽനിന്ന് ശേഖരിച്ചത്