താൾ:CiXIV139.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം പാദം. 17

വെച്ച’തു-നേരം, ഒലിച്ചൊ’ക്കവെ പുറത്തു പോയ്;
ഉച്ചത്തിൽ ചിരിച്ചിതു നിന്ന-രാജാക്കന്മാരും; || 233 ||
മന്ത്രികൾ ജനങ്ങളും കണ്ടു വിസ്മയം പൂണ്ടു,
ചന്ദ്രഗുപ്തനെ ബഹുമാനിച്ചു ചൊല്ലീടിനാർ. || 234 ||
രാജ-പൂജിതന്മാരായ് പോയിതു പിന്നെ വംഗ-
-രാജ-ദൂതന്മാർ ഒക്കെ ചെന്നി’ത’ങ്ങ’റിയിച്ചാർ. || 235 ||


രാക്ഷസൻ അതു-കാലം ഉൾക്കാമ്പിൽ നിരൂപിച്ചാൻ:-
“രൂക്ഷ-മാനസനായ-മൌൎയ്യ-നന്ദനൻ ഇവൻ || 236 ||
എന്തി’വൻ ചെയ്യുന്നതെ’ന്നി'ങ്ങിനെ-നിരൂപിച്ചു.
സന്തതം, ശങ്കാ മുഴുത്തി,’രുന്നാൻ അവൻ-താനും || 237 ||
നന്ദനന്മാൎക്കും മൌൎയ്യൻ-തനിക്കും ശേഷക്രിയ
ചന്ദ്രഗുപ്തനെ‘ക്കൊണ്ടു ചെയ്യിച്ചാർ നൃപന്മാരും. || 238 ||
“ൟ-വണ്ണം ഉള്ള-വസ്തു സാധിക്കേ’ണ്ടുകിൽ ഇനി
കേവലം ചന്ദ്രഗുപ്തൻ നമുക്കു’ണ്ട’തു കൊണ്ടു, || 239 ||
ശത്രുത്വം ഉള്ളോർകളിൽ ശേഷിച്ചോൻ എന്നാ’കിലും,
പുത്രനെ’ പോലെ പരിപാലിച്ചീടുക വേണം. || 240 ||
അശ്വാദികളിൽ ആധിപത്യം ഉണ്ടാക്കീടിനാൽ
വിശ്വാസം വരാ‘യെല്ലൊ, ശത്രുത്വം ഉണ്ടാകയാൽ? || 241 ||
ഒന്നിനും ആക്കീലെ’ന്നു വന്നുപോയാലും, ഇവൻ
ഒന്നിനും പിന്നെ ഒരു-പാത്രം അല്ലാതെ വരും. || 242 ||
രണ്ടെ’ന്നു ഭാവിച്ചി’രുന്നീടിലും, അതും ഒരു-
-ദണ്ഡമായ് വരും; അതിനി’ല്ല സംശയം ഏതും. || 243 ||
അഗ്രഭോജനത്തിനു വിപ്രന്മാർ വരും-നേരം,
യോഗ്യരെ ക്ഷണിപ്പതിന്നാ’ക്കുക നല്ലു, നൂനം”. || 244 ||
ഈ-വണ്ണം കല്പിച്ച’വർ ആക്കിനാർ, അവനെയും;
(ദൈവത്തിൻ-മതം ആൎക്കും തടുത്തു കൂട,‘യെല്ലൊ?) || 245 ||
താത-സോദരരുടെ നാശവും അമൎത്തുള്ളിൽ,
ചഞ്ചലം കൂടാതെ കണ്ട’ഗ്രഭോജനത്തിങ്കൽ, || 246 ||
വിപ്രരെ കല്പിക്ക‘യെന്നു’ള്ളതിങ്കലേക്ക’തി-

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/37&oldid=181886" എന്ന താളിൽനിന്ന് ശേഖരിച്ചത്