താൾ:CiXIV139.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 ഒന്നാം പാദം.

പണ്ടും ഉണ്ടെ’ല്ലൊ നിങ്കൽ സ്നേഹം ഈ-ഞങ്ങൾക്കെ’ല്ലാം?
കണ്ടുകൊൾക’തിൻ-ഫലം ഇനി ‘യെന്ന’റിഞ്ഞാലും;” || 218 ||
ഇ-പ്രകാരങ്ങൾ അനുസരിച്ചു പറഞ്ഞിതു.
വിപ്രിയം നൃപന്മാൎക്കു വന്നുപോവതിന്ന്’ (അവൻ || 219 ||
നിൎഗ്ഗമിച്ചീല പുനർ എന്നതു കണ്ടിട്ട)’വർ
ചിക്കനെ മൌൎയ്യൻ-തനിക്കു'ള്ള-ഭണ്ഡാരം എല്ലാം || 220 ||
ചന്ദ്രഗുപ്തന്റെ മുമ്പിൽ കൊണ്ടു പൊയ് വെച്ചീടിനാർ.
മദമായ’പ്പോൾ അവൻ പുറത്തു പുറപ്പെട്ടാൻ. || 221 ||
മാനവ-ശ്രേഷ്ഠന്മാരും മൌൎയ്യ-നന്ദനൻ-തന്നെ
മാനിച്ചു മനം തെളിയിച്ചു’ടൻ വഴി-പോലെ || 222 ||
പഞ്ജരത്തിങ്കൽ കിടന്നോ’ടുന്ന-സിംഹത്തെയും
മഞ്ജുളമാകും-ശ്ലോകാൎത്ഥത്തെയും കാട്ടീടിനാർ. || 223 ||
ചന്ദ്രഗുപ്തനും അതു കണ്ടു, വിസ്മയം പൂണ്ടു,
മന്ദ-ഹാസവും കലൎന്നി ‘ങ്ങിനെ-നിരൂപിച്ചാൻ:- || 224 ||
—പഞ്ജാസ്യം-ഇതു മഹാവിഗ്രഹം എനാൽ, ഇ-‘പ്പോൾ
പഞ്ജരത്തിന്റെ കഴലിടകളൂ’ടെ എന്നും || 225 ||
മോചിപ്പാൻ എളുത’ല്ല; എന്നതുകൊണ്ടു തന്നെ
വ്യാജത്താൽ കൃതം ഇദം, ഇല്ല സശയം ഏതും || 226 ||
സന്തതം സിംഹത്തിന്റെ ചേഷ്ടകൾ സൂക്ഷിക്കും-പോൾ,
യന്ത്രം ഉണ്ടി’തിനു’ള്ളിൽ എന്നു തോന്നുന്നു താനും. || 227 ||
വൎണ്ണ-രോമാദികളും പാൎത്തു കാണുന്ന-നേരം,
നിൎണ്ണയം ശില്പികളാൽ കല്പിതം മനോഹരം. || 228 ||
‘ദ്രാവ്യതാം’ എന്നു'ണ്ടൊ'രു-വാക്യം എന്നതുകൊണ്ടു,
ദ്രവണം വരേ'ണം എന്നു’ള്ളതും ഇല്ല ‘യെല്ലൊ? || 229 ||
ദ്രാവണത്തിനു യോഗ്യമായ്വെരും എന്നാൽ, ഇതു
കേവലം മെഴുകു കൊണ്ടെ’ന്നതെ വരും നൂനം— || 230 ||
നിശ്ചയിച്ച'’ഞ്ഞു’ള്ളിൽ ഇങ്ങിനെ-കൽപിച്ച’വൻ
ആശ്ചൎയ്യം ജനങ്ങൾ്ക്കു കാട്ടുവാനായി‘ക്കൊണ്ടു, || 231 ||
പഞ്ജരം ഉയരത്തു വെപ്പിച്ചി’ട്ടി’രുമ്പു കൊ(ണ്ട)
ണ്ട’ഞ്ജസാ ചുട്ടു പഴുപ്പിച്ചു സിംഹത്തിൻ-മൈമേൽ || 232 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/36&oldid=181885" എന്ന താളിൽനിന്ന് ശേഖരിച്ചത്