താൾ:CiXIV139.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം പാദം. 15

എന്തൊ’രു-ഫലം അതു, ചിന്തിച്ചാൽ! ഇനി ഇതിൻ’
എന്തൊ’രു-കഴിവെ’ന്നു കണ്ടതും ഇല്ല താനും! || 203 ||
എങ്കിലൊ, ചന്ദ്രഗുപ്തൻ ഇരിക്കുന്ന’ല്ലീ” എന്നു
ശങ്ക കൊണ്ട’തു-നേരം നന്ദ-ഭൂപാലന്മാരും || 204 ||
ചെന്നു’ടൻ ഗുഹാ-മുഖം കുഴിച്ചു തുടങ്ങിനാർ.
(പന്നഗാശികൾ ചെന്നു കുഴിക്കുന്നതു പോലെ) || 205 ||
ദുഷ്ടരാം-അരചന്മാർ ചന്ദ്രഗുപ്തനെ അതിൽ
ശിഷ്ടനായ് മെലിഞ്ഞി’രിക്കുന്നതു കണ്ടിട്ട,’വർ || 206 ||
ഹൃഷ്ടരായ് അതിൽ ഇഴഞ്ഞോ’ടിചെന്ന’വർകളും’
പുഷ്ട-കൌതുകം മുരാ-പുത്രനോടു’രചെയ്താർ:- || 207 ||
“വത്സ! നീ പുറത്തിങ്ങു പോരികാ, വൈകീടാതെ!;
മത്സരാദികൾ നിന്നോടി’ല്ല ഞങ്ങൾക്കേ’തുമെ”. || 208 ||
നിൎബന്ധം-അതു കേട്ടു ചന്ദ്രഗുപ്തനും അ-‘പ്പോൾ,
നിൎഗ്ഗമിപ്പതിനേ'റ്റം ആശ ‘യുണ്ടെ’ന്നാ’കിലും; || 209 ||
കണ്ണു-നീർ വാൎത്തു മുറ ‘യിട്ടു വീണു’രുണ്ട’വൻ
മന്നവന്മാരോടേ’വം ചൊല്ലിനാൻ, കോപത്തോടെ:- ||210 ||
“ഇഛ്ശ ‘യില്ലി’നിക്കേ’തും പോരികെ’ന്നു’ള്ളതി’നി
‘യഛ്ശനും, ജ്യേഷ്ഠന്മാരും, കൂടാതെ പോന്നീടുവാൻ! || 211 ||
മുന്നം ഞാൻ അവരോടു കൂടി, അല്ല ‘യൊ, പോന്നു?
പിന്നെ എങ്ങിനെ പിരിഞ്ഞ’ങ്ങു ഞാൻ പോന്നീടുന്നു? || 212 ||
ജ്യേഷ്ഠന്മാർ ജനകനും പട്ടിണി കിടന്നി’തിൽ
കഷ്ടമായി മരിച്ചു പോകുന്നതും കണ്ടു കണ്ടു. || 213 ||
പ്രാണനും പോകാതെ കണ്ടി’രിക്കും-എന്നെ നിങ്ങൾ
നാണയത്തിനു, വെട്ടി കൊല്ലുക ‘യിനി വേണ്ടൂ.” || 214 ||
ഇങ്ങിനെ പല തരം പറഞ്ഞു കരയുന്ന-
-മംഗല-ശീലനായ-ചന്ദ്രഗുപ്തനോട’വർ, || 215 ||
പിന്നെയും നാണം അകലെ കളഞ്ഞു’രചെയ്താർ:-
“നിന്നുടെ താതാദികൾ ഞങ്ങൾ എന്ന’റിഞ്ഞാലും. || 216 ||
എന്തു നീ കരഞ്ഞ’ഴൽ തേടുവാൻ, അവകാശം?
ചിന്ത കൊണ്ടെ’ന്തുഫലം? പോരികാ, കുമാര, നീ! || 217 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/35&oldid=181884" എന്ന താളിൽനിന്ന് ശേഖരിച്ചത്