താൾ:CiXIV139.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 ഒന്നാം പാദം.

ഏതുമെ അവകാശം ഇല്ലി’തു ചെയ്തീടുവാൻ:
ഏതും ഒന്ന’വരോടു ചെയ്തതും ഇല്ല’ല്ലൊ, നാം! || 159 ||
വല്ലതും പ്രവൃത്തിച്ചു ദിവസം കഴിപ്പാനായ്
ഉള്ളതിന’ല്ലാതെകണ്ടൊ’ന്നിനും പോയീല’യ്യൊ! || 160 ||
മണ്ഡപം അവനിയിൽ കുഴിച്ചു സൃഷ്ടിച്ചതും,
ചണ്ഡരാം-അവരുടെ മന്ത്ര-യോഗവും, പിന്നെ || 161 ||
വന്നു നമ്മോടു പറഞ്ഞീടിന-പുരുഷനും,-lb/> ദുൎന്നയം ഇതൊ’ക്കവെ‘യെന്ന’റിഞ്ഞി’ല്ല’ല്ലൊ, നാം? || 162 ||
ഇഷ്ടം അല്ലാഞ്ഞാൽ, ഇത്ഥം-ചതിച്ചു കൊല്ലേ'ണമൊ!;
സൃഷ്ടി-കല്പിതം തടുക്കാ’വതും അല്ല, പാൎത്താൽ! || 163 ||
എന്തി’നി വേണ്ടതെ’ന്നു ധൈൎയ്യം ആലംബിച്ചു നാം
ചിന്ത ചെയ്യേ’ണം” എന്നു ചൊല്ലിനാൻ മുരാ-സുതൻ. || 164 ||
പിന്നയും ക്ഷണ-മാത്രം മാനസെ നിരൂപിച്ചി(ട്ടൊ)
ട്ടൊ’ന്നു’രചെയ്താൻ അവൻ നന്ദനന്മാരെ നോക്കി:- || 165 ||
“ഒന്നുമെ നിരൂപിച്ചാൽ ആവത’ല്ലാതെ‘യുള്ള-
-ദുൎന്നയം ഏറും-അവർ ചെയ്ത-സങ്കടത്തിങ്കൽ || 166 ||
ഈശ്വര-മതം എന്തെ’ന്ന’റിഞ്ഞു കൂടായ്കയാൽ,
വിശ്വസിച്ചെ’ല്ലാവരും കേൾക്കേ’ണം എന്റെ വാക്യം. || 167 ||
ഭോജനം-ഇതു-തന്നെ കൂട്ടി ‘യങ്ങൊ’രുമിച്ചു
ഭാജനം-തന്നിൽ ആക്കി സൂക്ഷിച്ചു വഴി പോലെ, || 168 ||
ദീപവും ഒന്നു കഴിച്ചൊ’ക്കവെ കെടുത്ത’തിൽ
ജീവിതം ധരിച്ചി’രുന്നീടേ’ണം, ഒരുവൻ-താൻ. || 169 ||
നൂറു-പേൎക്കു’ണ്മാനായി വിളമ്പി’ക്കിടക്കുന്ന-
-ചോറൊ’ടുങ്ങീടും-മുമ്പെ, ദൈവത്തിൻ-വിലാസത്താൽ || 170 ||
നിൎഗ്ഗമിപ്പതിന്നൊ’രു-കഴിവു’ണ്ടാകിൽ, ശത്രു
-വൎഗ്ഗത്തെ ‘യൊടുക്കുവാൻ യത്നവും ചെയ്തീടേ’ണം”. || 171 ||
ഇങ്ങിനേ താതൻ ചൊന്ന-വാക്യം കേട്ട’വർകളും,
ഇങ്ങിനെ മറ്റു’ള്ളവർ മരിക്കുന്നതും കണ്ടു || 172 ||
വന്ന-സങ്കടം ഒക്കെ സഹിച്ച’ങ്ങി’രിപ്പാനും,
പിന്നെ ‘യ- പ്രതി-ക്രിയ ചെയ്വാനും, അശക്തരായി, || 173 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/32&oldid=181881" എന്ന താളിൽനിന്ന് ശേഖരിച്ചത്