താൾ:CiXIV139.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം പാദം. 13

ഒന്നുമെ മിണ്ടാതെ കണ്ടി’രുന്നാർ, അവർകളും.
അ-‘ന്നേരം എല്ലാവൎക്കും തമ്പി ‘യായ് മേവീടിന- || 174 ||
-ചന്ദ്രനു സമനാകും-ചന്ദ്രഗുപ്തൻ എന്നു’ള്ള-
നന്ദനൻ-തന്നെ താതൻ നോക്കിനാൻ, ദുഃഖത്തോടെ; || 175 ||
ബാലനാം-അവൻഅ-‘പ്പോൾ ധീരനായു’രചെയ്താൻ:-
"മാൽ അകതാരിൽ താതനേ’തും ഉണ്ടാക വേണ്ട! || 176 ||
താതൻ ഇന്നു’രചേയ്ത-വണ്ണം, ഞാൻ ചെയ്തീടുവൻ;
ഏതും ഇല്ല’തിനൊ'രു-സംശയം, അറിഞ്ഞാലും. || 177 ||
ജീവിതം ധരിച്ചി’തിൽ ഇരിക്കുന്നതും ഉണ്ടു,
പോവതിനൊ’രു-കഴിവു’ണ്ടാകിൽ, പ്രതി-ക്രിയ || 178 ||
ധീരതയോടു ചെയ്തീടുന്നതും ഉണ്ടു; പിന്നെ
പാർ-ഇതു പരിപാലിച്ചിരിക്കുന്നതും ഉണ്ടു.” || 179 ||
ധൃഷ്ടനാം-ചന്ദ്രഗുപുൻ ഇത്തരം പറഞ്ഞ-’പ്പോൾ,
തുഷ്ടരായ് ജ്യേഷ്ഠന്മാരും അഛ്ശനും ഒരു-പോലെ. || 180 ||
ബാലന്റെ എല്ലാവരും ഗാഢമായ് തഴുകി ‘ക്കൊ(ണ്ടോ)
ണ്ടോ,’ലുന്ന-നേത്ര-ജലംകൊണ്ട’വർ അവൻ-തന്റെ || 181 ||
മൌലിയിൽ അഭിഷേകം ചെയ്തു’ടൻ എല്ലാവരും;
മേളമോട’വൻ-തനിക്കാ’ശിയും ചൊല്ലീടിനാർ:- || 182 ||
"ബാല! നീ ചിര-കാലം ജിവിക്ക, രിപുക്കളെ
തോലാതെ ജയിക്കായി വരിക, വിശേഷിച്ചും! || 183 ||
ആരുമെ സഹായം ഉണ്ടായീലെ’ന്നി’രിക്കിലും,
വൈരി-വൎഗ്ഗത്തെ ഒടുക്കീടും, നീ മഹാമതെ!." || 184 ||
ധീരത കൈക്കൊണ്ടൊ-’രു-ചന്ദ്രഗുപ്തനും, പിന്നെ,
ചോറു’ണ്ട’ങ്ങ’തിൽ ഇരുന്നീടിനൊ-’ർ-അനന്തരം || 185 ||
മറ്റേവർ, ചില-ദിവസങ്ങൾ പോയോ-’രു-ശേഷം,
തെറ്റന്നു മരിച്ചിതു, ഭക്ഷണം ഇല്ലായ്കയാൽ. || 186 ||
മൌൎയ്യന്റെ സുതരോടും കൂടവെ ചതിച്ചുടൻ,
ഘോരമാം-വണ്ണം കുലചെയ്ത-വൃത്താന്തം കേട്ടു || 187 ||
നാട്ടിൽ ഉള്ളവർ എല്ലാം രാജ-ഭീതിയാൽ ഉഴ(ന്നൊ)
ന്നൊ’ട്ടൊ’ട്ടു കരഞ്ഞിതു, സങ്കടം ഉണ്ടാകയാൽ. || 188 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/33&oldid=181882" എന്ന താളിൽനിന്ന് ശേഖരിച്ചത്