താൾ:CiXIV139.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം പാദം. 11

“മന്ത്ര-മണ്ഡപത്തിങ്കൽ മന്നവൻ-എല്ലാവരും,
മന്ത്രികളോടുംകൂടി കാൎയ്യത്തെ വിചാരിപ്പാൻ || 144 ||
നിന്നുടെ വരവും പാൎത്തി’രിക്കുന്ന’വർകളും
തിണ്ണം നീ സുതന്മാരുമായ് പോരികാ വൈകീടാതെ.” || 145 ||
എന്നതു കേട്ടു മൌൎയ്യൻ സംഭ്രമത്തോടും കൂടി
തന്നുടെ തനയന്മാരുമായു’ടൻ പുറപ്പെട്ടാൻ. || 146 ||
ചെന്ന’വർ നിത്യം അതിൽ ഇറങ്ങുന്നതു പോലെ,
മന്നവർ ഉണ്ട’ന്നോ’ൎത്തിട്ടി’റങ്ങീടിനാർ, എല്ലൊ? || 147 ||
കഷ്ടം! അ-‘ന്നേരം ഗുഹാ-പൃഷ്ഠവും അടച്ചിതു
നിഷ്ഠൂരന്മാരാം-അവർ, പാഷാണങ്ങളെ കൊണ്ടു. || 148 ||
(പോക്കാമൊ വരുവാനുള്ളാ-’പത്തു? നിരൂപിച്ചാൽ
നീക്കാമോ വിധിയുടെ കല്പിതം? ശിവ! ശിവ!) || 149 ||
ഇങ്ങിനെ ഗുഹാ-മാൎഗ്ഗം അടഞ്ഞു കണ്ട-നേരം,
തിങ്ങിന-താപത്തോടെ മൌൎയ്യനും പുത്രന്മാരും || 150 ||
ചെന്നു'ടൻ ഗുഹോദരം പുക്ക’തു-നേരം അതിൽ
മന്നവന്മാരും ഇല്ല, മന്ത്രികൾ ആരും ഇല്ല; || 151 ||
അത്രയും അല്ല; ചില-വദ്ധ്യ-ചിഹ്നങ്ങൾ ഉണ്ടു
തത്ര വെച്ചിരിക്കുന്നു; (എന്ത’തെ’ന്നു’രചെയ്യാം:—) || 152 ||
ഭോജനം കൊണ്ടു പരിപൂൎണ്ണമായി'രിക്കുന്ന-
-ഭോജനം നൂറു’ണ്ട’തിൽ കാണ്മാൻ (എന്ന’റിഞ്ഞാലും.) || 153 ||
പ്രത്യേകം ഓരോ-വിളക്കു’ണ്ട’തിൽ കൊളുത്തി വെ(ച്ച),
ച്ച’ത്യന്തം എരിഞ്ഞു കത്തീടുന്നു ദീപങ്ങളും. || 154 ||
(ചൊല്ലുവാൻ അരുതേ’തും, പിന്നെ ‘യുള്ള-’വസ്ഥകൾ;
കൊല്ലുവാൻ ഉള്ളാ-’ചാരം ഇങ്ങിനെ ‘യാകുന്നു പോൽ. || 155 ||
ഇങ്ങിനെ-കണ്ട-നേരം ഉള്ള-സങ്കടം അവ(ൎക്കെ)
ൎക്കെ’ങ്ങിനെ പറയുന്നു?) കണ്ണു-നീർ തൂകി-‘ത്തൂകി || 156 ||
തങ്ങളിൽ ഓരോ-തരം ചിന്തിച്ചു പറകയും,
തിങ്ങിന-ശോകത്തോടെ തങ്ങളിൽ തഴുകിയും; || 157 ||
“ദുഷ്ടരാം-അമാത്യരും ഭൂമിപാലകന്മാരും
കഷ്ടമാം-വണ്ണം നമ്മെ ചതിച്ചാർ, അയ്യൊ പാപം! || 158 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/31&oldid=181880" എന്ന താളിൽനിന്ന് ശേഖരിച്ചത്