താൾ:CiXIV139.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 ഒന്നാം പാദം.

മൗൎയ്യനു വശ ‘യായതെ’ത്രയും ലജ്ജാകരം! || 129 ||
പാൎത്ഥിവരായും ചിലർ മന്ത്രികളായും ചിലർ
പൃത്ഥ്വിയെ പരിപാലിച്ചി'രിക്കും-കാലത്തിങ്കൽ, || 130 ||
ഭൃത്യനു വശമായി വന്നിതു രാജ്യം എന്ന-
-തെ’ത്രയും നാണക്കേടാ’ം എന്നതെ പറ-‘യാവൂ || 131 ||
പണ്ടിവൻ വിദ്വേഷത്തെ സൂചിപ്പിച്ചതു-നേരം
കണ്ഠന്മാരായ-നമുക്കേ'തുമെ തിരിഞ്ഞീല. || 132 ||
ശത്രു ’വായ് വരും ഇവൻ നമുക്കു, നിരൂപിച്ചാൽ;
പുത്ര-പൌത്രാദികളും വൎദ്ധിച്ചിത’വനി’പ്പോൾ. || 133 ||
ഇന്നി'വൻ-തന്നെ കുലചെയ്തീലെ’ന്നാ’കിൽ, പിന്നെ,
നിൎണ്ണയം, നമ്മെ കുലചെയ്യും എന്ന’റിഞ്ഞാലും || 134 ||
ലോക-രഞ്ജനം വന്നു; മൌൎയ്യനോടേ’ൽക്കും-നേരം,
ആകവേ നശിപ്പിക്കും; ഇല്ല സശയം ഏതും || 135 ||
രണ്ടു-മൂന്ന്’ അമാത്യരും ഭൂമിപാലകന്മാരും
ഉണ്ടൊ’രു-പുറം പടക്കെ,’ന്നു വന്നീടും എല്ലൊ? || 136 ||
എന്നതു-കൊണ്ടു ചതിചെയ്തു കൊല്ലുകെ ‘യുള്ളു;
തിണ്ണമായ് വേണം അതു, വൈകരുതി’നി ഏതും.” || 137 ||
എന്നു കല്പിച്ചു രാക്ഷസാദികൾ ചെന്നു ഭൂമി-
-തന്നിൽ അങ്ങൊ’രു-മന്ത്ര-മണ്ഡപ-വിലം തീൎത്താർ. || 138 ||
‘ദീൎഘമായ് കുടുതായി, പാതാളം പോലെ, ‘യതിൽ
മാൎഗ്ഗം ആകുന്നിത,’കം വിസ്താരം പെരുതെ’ല്ലൊ? || 139 ||
ഭൂമിയിൽ കുഴിച്ചു'ള്ളിൽ പടുത്തു കൂട്ടി നന്നായ്
തൂമയിൽ പണി തീൎത്താർ, എന്നതെ പറ-‘യാവൂ. || 140 ||
മന്ത്ര-മണ്ഡപം-അതിൽ മന്ത്രികളോടും കൂടി
മന്ത്രവും തുടങ്ങിനാർ, സന്തതം, അവർകളും. || 141 ||


മൌൎയ്യനും, പുത്രന്മാരും, മന്ത്രികൾ, നൃപന്മാരും,
കാൎയ്യങ്ങൾ നിരൂപിച്ചു പോരുന്ന-കാലത്തിങ്കൽ, || 142 ||
ഏകദാ മൌൎയ്യൻ-തന്റെ-മന്ദിരം-അകം പുക്കി(ട്ടേ)
ട്ടേ’കനായോ-’രു-പുമാൻ അവനോടു’രചെയ്താൻ:- || 143 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/30&oldid=181879" എന്ന താളിൽനിന്ന് ശേഖരിച്ചത്