താൾ:CiXIV139.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം പാദം. 9

നാട’തു പാൎത്താൽ ബഹു-നായകം എന്നാ’കിലും
കേട’തിൽ ഉണ്ടായീല മന്ത്രികൾ-വൈഭവത്താൽ. || 115 ||
മൌൎയ്യനും അതു-കാലം പുത്രന്മാർ ഒരു-പോലെ
വീൎയ്യവാന്മാരായൊ-’രു-നൂറു-പേർ ഉണ്ടായ് വന്നു. || 116 ||
പുത്രന്മാർ എല്ലാവൎക്കും പ്രീതി പൂണ്ട'വൻ-താനും
അസ്ത്ര-ശസ്ത്രാദികളും ശിക്ഷിച്ചു പഠിപ്പിച്ചാൻ. || 117 ||
ചൊൽ-പൊങ്ങും-മുരാ-സുതൻ-തന്നുടെ പുത്രന്മാരായ്
ഉള്ളതിൽ അനുജനു ചന്ദ്രഗുപ്തൻ എന്ന’ല്ലൊ || 118 ||
നാമം ആകുന്നു; ഗുണോൽകൎഷം ഓൎക്കുന്ന-നേരം,
തൂമയൊടെ’ല്ലാവൎക്കും ജ്യേഷ്ഠനായ് വരും, അല്ലൊ? || 119 ||
നാട്ടിൽ ഉള്ളവർകളോടേ’റ്റവും ചേൎന്നു കൊണ്ടു,
പാട്ടിൽ ആക്കിനാർ, അവർ, ഭൂമിയെ ‘യനുദിനം. || 120 ||
ഓരോരോ-സംവത്സരം കഴിയും-നേരത്തിങ്കൽ
പാരാതെ രാജത്വത്തിന്ന’ന്തരം വരികയാൽ, || 121 ||
ഭൂമി-പാലന്മാൎക്കു ശക്തിയും ഇല്ലാതായി;
സേനാധി-പത്യത്തിന്നു നിത്യത്വം ഉണ്ടാകയാൽ, || 122 ||
മാനാദി-ഗുണം ഉള്ള-പുത്ര-സമ്പത്തികൊണ്ടും,
രാജ-പുത്രന്മാർ എന്ന-ഗൌരവം-അതു കൊണ്ടും, || 123 ||
കൌശലം നീതികളിൽ ഏറ-‘യുണ്ട’തു കൊണ്ടും,
ആശയത്തിനു നല്ല-ശുദ്ധി ‘യുണ്ടാക-കൊണ്ടും, || 124 ||
ഒക്കവെ നന്ദ-രാജ്യം പാൎത്തു കാണുന്ന-നേരം
മിക്കതും മൌൎയ്യൻ-തന്റെ വശത്തായ് ചമഞ്ഞുതെ. || 125 ||


അ-‘ക്കാലം നൃപന്മാൎക്കും രാക്ഷസാദികൾ്ക്കും അ(ങ്ങു)
ങ്ങു’ൾക്കാമ്പിൽ അതു കണ്ടു സഹിയാഞ്ഞ’തു-മൂലം || 126 ||
ഗാഢ-മത്സരംകൊണ്ടു മോഹിതന്മാരായവർ
ഗൂഢമായി തമ്മിൽ നിരൂപിച്ചിതു പലതരം:- || 127 ||
“എന്തൊരു-കഷ്ടം! നിരൂപിച്ചു കാണുന്ന-നേരം,
സന്തതം നമുക്ക’നുഭവിപ്പാൻ ഉള്ള-ഭൂമി || 128 ||
(ജാരനു വശ ‘യാകും-വാര-നാരിയെ ‘പ്പോലെ)

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/29&oldid=181878" എന്ന താളിൽനിന്ന് ശേഖരിച്ചത്