താൾ:CiXIV139.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 ഒന്നാം പാദം.

രാജ-പുത്രന്മാർ അപ്പോൾ ചൊല്ലിനാർ ഒരു-പോലെ:-
“രാജത്വം മുമ്പിൽ എനിക്ക ’ല്ലെ ’ങ്കിൽ പോയീടുവൻ.” || 100 ||
ഇങ്ങിനെ മൌൎയ്യൻ-തന്റെ വാക്കു കേട്ട ’വർകളും
തിങ്ങിന-ലോഭം കൊണ്ടു പേ പറയുന്ന-നേരം || 101 ||
എത്രയും കഷ്ടം അതെ ’ന്നൊ ’ൎത്ത ’തി-നയത്തോടെ
ശക്തനാം-രാക്ഷസനും അവരോടു 'രചെയ്താൻ:- || 102 ||
“അന്ധനാം-ഇവൻ പറയുന്നതു കേട്ടു, നിങ്ങൾ
അന്ധകാരങ്ങൾ ഒന്നും ചിന്ത ചെയ്യാതെ കണ്ടു, || 103 ||
ബന്ധുവായു ’ള്ള-ജനം ചൊന്നതു കേട്ടു തന്നെ,
സന്തതം പരിപാലിച്ചീടുക രാജ്യം, ഇപ്പോൾ || 104 ||
അഛ്ശനെ ’ന്ത ’ഭിമതം ആയതെ ’ന്ന ’റിഞ്ഞു കൊ(ണ്ടി,)
ണ്ടി ’ഛ്ശയോട ’തു-തന്നെ ചെയ്കിലെ, മതി വരും". || 105 ||
രാക്ഷസനായ-മന്ത്രി-സത്തമൻ പല-തരം
ശിക്ഷിച്ചീ ’വണ്ണം പറഞ്ഞീടിനോർ-അനന്തരം || 106 ||
മന്ദ-മാനസന്മാരായ് മേവീടുന്നോ- ’രു-നവ-
നന്ദനന്മാരും അനുവദിച്ചാർ, പണിപ്പെട്ടു. || 107 ||
നന്ദ-ഭൂപതി-താനും പ്രീതി പൂണ്ട, ’നന്തരം
നന്ദനന്മാരെ ‘യഭിഷേകവും ചെയ്യിപ്പിച്ചു, || 108 ||
ഭൂ-ചക്രം എല്ലാം നവ-നായകം ആക്കി വെച്ചു,
രാജത്വം തനയന്മാൎക്കാ ’ക്കിനാർ കനിവോടെ || 109 ||
ചേണാ ’ൎന്ന-പട ഭരിച്ചീടുവാനായി ‘ക്കൊണ്ടു
സേനാധി-പതി ‘യാക്കി വെച്ചിതു മൌൎയ്യൻ-തന്നെ. || 110 ||
നന്ദനന്മാരെ തമ്മിൽ ഭേദിപ്പിച്ചീടും എന്നു
നന്ദ-ഭൂപതി മുരാ-പുത്രനെ ശങ്കിക്കയാൽ || 111 ||
മന്ത്രികളായീടുന്ന-രാക്ഷസാദികളെയും,
മന്ത്ര-നിശ്ചയത്തിങ്കൽ ആക്കിനാൻ വഴി പോലെ. || 112 ||
രാജ്യ-ഭാരത്തെ പുത്രന്മാരിൽ അങ്ങാ ’ക്കിക്കൊണ്ടു,
പ്രാജ്യ-കീർത്തി ‘യാം-നൃപൻ കാനനത്തിന്നു പോവാൻ || 113 ||
കല്പിച്ചു പുറപ്പെട്ട-നേരത്തു, പൌര-ജനം
അൎത്ഥിച്ച-മൂലം, ഇരുന്നീടിനാൻ, പുരത്തിങ്കൽ. || 114 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/28&oldid=181877" എന്ന താളിൽനിന്ന് ശേഖരിച്ചത്