താൾ:CiXIV139.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം പാദം. 7

ഓരോരൊ-വ്യവസ്ഥകൾ വരുത്തേ 'ണ്ടതിന്നി 'നി,
'പാരാതെ പരീക്ഷകൾ ചെയ്തു-കൊള്ളുകയും ആം. || 85 ||
ഈശ്വര-പരീക്ഷകൾ ചെയ്തു 'തിൽ വരും-വണ്ണം
ഈശ്വര-ഭാവം അനുഭവിക്കെ 'ന്നതെ ഉള്ളൂ!" || 86 ||
ഇത്തരം മന്ത്രീന്ദ്രനാം-രാക്ഷസൻ പറഞ്ഞ 'പ്പോൾ
ഉത്തരം മന്ദ-സ്മിതം ചെയ്തു ചൊല്ലിനാൻ മൌൎയ്യൻ:- || 87 ||
"ഇ-'പ്പുരം പോലെ ചമച്ചീടുവാൻ ഒരുത്തൎക്കും,
(ചിത്തത്തിൽ നിരൂപിച്ചാൽ) ആവതും ഇല്ല, 'യെല്ലൊ? || 88 ||
പാക-ശാസനൻ-തന്റെ-രാജധാനിയും ഇതിൻ'
ഏകദേശവും ഇല്ല, പാൎത്തു കാണുന്ന-നേരം || 89 ||
ഇന്നി 'തു പോലെ ചമച്ചീടുവാൻ തോന്നുന്നതിൻ'
ഒന്നുമെ പറ'യാവത 'ല്ലെ 'ല്ലൊ, നിരൂപിച്ചാൽ." || 90 ||
അപ്പൊഴുത 'തു കേട്ടു ചൊല്ലിനാർ കുമാരന്മാർ:-
"ഇ-'പ്പുരം ഇനിക്ക 'ല്ലെ 'ന്നാ 'കിൽ, ഞാൻ വനം പുക്കു || 91 ||
കെല്പോടു തപം ചെയ്തു, കാനനത്തിന്നു തന്നെ;
ശില്പമായ് ഗതി വരുത്തീടുവെൻ" എന്നാർ അവർ. || 92 ||
"എങ്കിലൊ രാജ്യത്തിങ്കൽ പുത്രന്മാർ- എല്ലാരെയും,
സങ്കടം വരാതെ വാഴിക്കെ" 'ന്നാൻ മുരാ-സുതൻ. || 93 ||
അന്നേരം ഉരചെയ്തു നന്ദ-ഭൂപതി-താനും:-
"അന്യോന്യം ഉപേക്ഷ 'യുണ്ടായ് വരും, അതു ചെയ്താൽ || 94 ||
മന്നിടം-ഇതു ബഹുനായകം ആകും-നേരം,
എന്നും ഇ-പ്രജകൾക്കു സൌഖ്യവും ഉണ്ടായ് വരാ! || 95 ||
ഓരോരോ-സംവത്സരം ഓരോരൊ-തനയന്മാർ
പാരാതെ രാജ്യം രക്ഷിച്ചീടുക നല്ലു, നൂനം; || 96 ||
അല്ലായ്കിൽ കലഹം ഉണ്ടായ് വരും, തമ്മിൽ പിന്നെ
വല്ലതും ചൊല്ലി; മൂഢർ എന്നതൊ ദൃഢം, എല്ലൊ?" || 97 ||
മാനവ-വീരൻ-തന്റെ വാക്ക 'തു കേട്ട-നേരം,
തെളിഞ്ഞിതു മന്ത്രികൾക്കെ 'ല്ലാവൎക്കും. || 98 ||
"മുമ്പിനാൽ നാടു രക്ഷിച്ചീടുവാൻ തുടങ്ങുന്ന(തൊ)
തൊ 'മ്പതു-പേരിൽ ആരെ വേണ്ടതെ" 'ന്ന'പ്പോൾ മൌൎയ്യ
[ൻ. || 99 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/27&oldid=181876" എന്ന താളിൽനിന്ന് ശേഖരിച്ചത്