താൾ:CiXIV139.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 ഒന്നാം പാദം.

ഈ-വണ്ണം നിരൂപിച്ചു കല്പിച്ചിട്ട ’വൻ-താനും,
ഭൂപതി-വീരൻ-തന്നോടി ’ങ്ങിനെ ചൊല്ലീടിനാൻ;- || 70 ||
“എന്തിന്നു പല-തരം ചിന്ത ചെയ്യുന്നു താതൻ,
അന്തരം കൂടാതെ-കണ്ടൊ ’മ്പതിൽ-ഒരുവനെ, || 71 ||
ചന്തമോട ’രചനായ് വാഴിച്ചു മറ്റു ’ള്ളോരെ,
സന്തതം അവനുടെ ഭൃത്യരായ് വെച്ചീടേ ’ണം.” || 72 ||
മന്നവൻ അതു കേട്ടു ചൊല്ലിനാൻ, അവനോടു:-
“ചൊന്നതു നന്നല്ല നീ; വൈഷമ്യം ഉണ്ടായ് വരും.” || 73 ||
നക്രനാസാഖ്യനാകും-മന്ത്രി-താൻ അതു-നേരം
(ശുക്രനു തുല്യൻ അവൻ) മന്നവനോടു ചൊന്നാൻ:- || 74 ||
“നന്ദ-രാജ്യത്തെ പകുത്തൊ’മ്പതായ് വിഭാഗിച്ചു
നന്ദനന്മാൎക്കു കൊടുത്തീടുക, മഹീ-പതെ!.” || 75 ||
അപ്പോഴതു’രചെയ്താൻ മൌൎയ്യനും:- “എന്നാൽ, ഇ-പ്പോൾ
ഇ-‘പ്പുരം സ്വൎഗ്ഗ-തുല്യം പുത്രരിൽ ആൎക്കു വേണ്ടു?” ||76 ||
അ-‘ന്നേരം മുരാ-സുതൻ-വാക്കുകൾ കേട്ട-നേരം,
ചിത്ത-താരിങ്കൽ ഇത്ഥം ചിന്തിച്ചു, രാക്ഷസനും:- || 77 ||
എന്തൊ’രു-കഷ്ടം, വൃഷലീ-സുതനാകും ഇവൻ
അന്തരം-ഇതുകൊണ്ടു രാജ-പുത്രന്മാർ-തമ്മിൽ ||78 ||
ദ്വേഷം ഉണ്ടാക്കും; അതിനില്ല സംശയം ഏതും
(ദോഷമൊ, സാപത്ന്യത്തെ‘പ്പോലെ! മറ്റൊ‘ന്നും ഇല്ല || 79 ||
ഞാൻ ഇഹ ജീവിച്ചി’രുന്നീടിന-കാലത്തിങ്കൽ
നൂനം ഇ-‘ദ്ദാസീ-പുത്രനായീടും-ഇവനുടെ || 80 ||
ശാഠ്യങ്ങൾ ഫലിക്ക‘യില്ലെ ’ന്നു കല്പിച്ചി ’ട്ട ’തി-
രുഷ്ടനായ് അ-‘ക്കുമാരന്മാരോടു ചൊല്ലിനാൻ ഏവം:- || 81 ||
“നല്ലതു ചൊല്ലീടുവൻ, നിങ്ങളോടി’നി ഞാനും,
വല്ലതും അഛ്ശൻ പറഞ്ഞാൽ, അതു കേട്ടീടേ’ണം || 82 ||
ചൊല്ലെ ’ഴും-പുഷ്പപുരമാകും-ഇ-‘പ്പുരത്തിനു
തുല്യമായെ ’ട്ടു-പുരം തീൎപ്പിച്ചു തരുവൻ, ഞാൻ || 83 ||
മറ്റു ’ള്ള-പദാൎത്ഥങ്ങൾ ഒക്കവെ വിഭാഗിച്ചു
കുറ്റം കൂടാതെ തരും, ഭൂപതി നിങ്ങൾക്കെ ’ല്ലാം. || 84 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/26&oldid=181875" എന്ന താളിൽനിന്ന് ശേഖരിച്ചത്