താൾ:CiXIV139.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം പാദം. 5

“ഒമ്പതു-തനയന്മാർ ഉണ്ട’ല്ലൊ! പുനർ ഇനിൿ’
ഒമ്പതിൽ ഒരുവനെ ഭ്രപതി‘യാക്കി വെച്ചു. || 55 ||
കാനനം പുക്കു തപം ചെയ്തുകൊണ്ട’നുദിനം
ഊനം എന്നിയെ ഗതി വരുത്തീടുക വേണം. || 56 ||
ഒമ്പതു-പേരിൽ ആരെ വേണ്ടു‘വെന്നു’ള്ളതി ’നി
കമ്പം എന്നിയെ നിരൂപിച്ചു ചൊല്ലേ'ണം നിങ്ങൾ. || 57 ||
മൌൎയ്യനെ ‘സ്സേനാ-പതി‘യാക്കി വെക്ക’ണം താനും,
ശൌൎയ്യം ഉണ്ട ’വന, ’തു ഭരിപ്പാൻ പാത്രം അല്ലൊ?" || 58 ||
നന്ദ-ഭൂപതി-തന്റെ വാക്ക’തു കേട്ട-നേരം,
അന്തരാ നിരൂപിച്ചു മൌൎയ്യനും പല-തരം:- || 59 ||
“എന്തൊ'രു കഷ്ടം! താതൻ ദാസ്യ-കൎമ്മത്തിന്നൊ, ’രു—
ചിന്ത ചെയ്യാതെ, കല്പിച്ചീടുവാൻ-മൂലം, എന്നെ? || 60 ||
ശ്രേഷ്ഠത്വം ഇനിക്കി’ല്ലെ ’ന്നാകിലും, നിരൂപിച്ചാൽ,
ജ്യേഷ്ഠനായു’ള്ള-പുത്രൻ ഞാൻ എന്നു വരും, അല്ലൊ? || 61 ||
ദാസ്യമായു’ള്ള-കൎമ്മം, ഓൎത്തു കാണുന്ന-നേരം,
ഹാസ്യമായ് വരും; അതിനി’ല്ല സംശയം ഏതും! || 62 ||
സ്നേഹം ഇല്ലായ്ക-തന്നെ കേവലം നിരൂപിച്ചാൽ;
മോഹം ഇന്ന’ധികം ആയിട്ടി’നിക്കൊ’ന്നു കൊണ്ടും, || 63 ||
രാജത്വം കിട്ടീടുവാൻ ആഗ്രഹം ഇനിക്കി’ല്ലാ;
നീചത്വം മമ ജാതിക്കു ’ണ്ടെ ’ന്നു സിദ്ധം അല്ലൊ? || 64 ||
ദാസത്വം അനുഭവിച്ചീടുവാൻ ഒരു-നാളും
ഭോഷത്വം ഇല്ല, നൃപ-ബീജത്വം ഉണ്ടാകയാൽ. || 65 ||
നാട്ടിൽ എങ്ങാനും ഒരു-ദേശം എങ്കിലും മമ-
പാട്ടിൽ ആക്കേ’ണം എന്നു താതനു തോന്നീല, ’ല്ലൊ? || 66 ||
ഇന്നിതു നിരൂപിച്ചാൽ, ഒന്നു തോന്നുന്നു താനും,
മന്നവൻ-തനിക്കി’തു തോന്നിയത ’ല്ല നൂനം; || 67 ||
പുത്രരൊ മന്ത്രികളൊ ചെന്നി'തു ചൊല്ലീടിനാർ,
ധാത്രി-പാലകൻ-തന്നോടി,’ല്ല സംശയം ഏതും. || 68 ||
ഇ-‘ക്കുസൃതിക്കു പുനർ ഒന്നു ഞാൻ ചെയ്തീടുവൻ;
ഇ-‘ക്കുമാരന്മാർ-തമ്മിൽ പിണക്കം ഉണ്ടാക്കുവൻ.” || 69 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/25&oldid=181874" എന്ന താളിൽനിന്ന് ശേഖരിച്ചത്