താൾ:CiXIV139.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കടകം, 1. പൎവ്വതത്തിന്റെ മധ്യപ്ര
ദേശം; 2. പാളയം; The side of a hill
(in Book vii. entrenched camp).

✻ കടുപ്പം, Hardness, hardhearted—
ness.

✻ കടുമ, എരിവു; Fierceness.

കണ്ടകം, മുള്ളു; A thorn.

കമ്പിതം, ഞെട്ടിയതു, വിറച്ചതു;
What is shaken, shuddering.

✻ കയൎക്കുക, To become angry.

കരം, കൈ; The hand; കരഗതം;
സ്വാധീനമായതു, കൈവശമായതു; that
possessed on ones power: കരതാർ=
താർ പോലെയുള്ള കരം, കൈ; (lit: a
hand like a flower) the hand.

കരിണി, പെണ്ണാന; A female
elephant.

കരുത്തു, ധൈൎയ്യം; Courage.

കലിതം, 1. കൂടപ്പെട്ടതു; What is
joined. 2. സമ്പാദിക്കപ്പെട്ടതു; What is
got or obtained.

കലുഷം, പാപം; Sin; ദോഷം
evil.

കശ്മലൻ, ദുഷ്ടൻ; A wicked
person, a villain.

✻ കഴലിട, അഴി; Bar (of a cage & c).

✻ കഴൽ, കാലടി; The foot.

കാഞ്ചിതം, A zone or belt.

✻ കാണി, A spectator.

കാമിനി, സുന്ദരി; A beautiful
women.

കാരാ, തടവു; Confinement, a prison.

കാലപുരം, യമന്റെ പുരം; The
abode of death.

(ത:) കാളം, കാഹളം; A trumpet.

കാഴ്ചപ്പട, A subsidiary force.

കിരാതൻ, കാട്ടാളൻ; A bar—
barian.

✻ കില്ലു, Doubt.

✻ കിളരുക, ഏറുക; To grow high.

കു, ദുർ, ദുഷ്ടൻ; Bad.

കുടിലം, (കുടിഞ്ഞിൽ) ചെറുതായും
വിശേഷപ്പണി ഇല്ലാത്തതുമായ ഭവനം;
A hut.

✻ കുടുതു, 1. കുഴി; A pit; 2. ആഴം;
depth.

കുണപം, ശവം; A corpse.

✻ കുണ്ടറ, A Dungeon, pit.

കുണ്ഡം, പാത്രം; A vessel.

കുണ്ഡലം, കാതില; An earring.

കുണ്ഠൻ, 1. മടിയൻ; Anapathetic
person. 2. വിഷണ്ഡൻ; one dejected.

കുത്ര, എവിടെ; where.

✻ കുത്തിക്കവരുക, To plundler.

കുന്തം, A spear, lance.

കുപിതൻ, കോപിതൻ; One angry.

കുംഭം, തുമ്പിക്കെ; Proboscis, trunk.

കുംഭി, ആന; An elephant.

✻ കുമയക്ക, കഠിനമായി അടിക്കയും
മറ്റും ചെയ്ക; To beat, to bruise.

കുലാടം, കൂട്ട; Basket.

✻ കുലുങ്ങുക, ഇളകുക; To tremble.

കുശലം, സൌഖ്യം; well—being.

കുഡുംബിനി, ഭാൎയ്യ; Wife.

കുസൃതി, ദുഷ്ടത, ശാഠ്യം; Wicked—
ness villany.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/270&oldid=182119" എന്ന താളിൽനിന്ന് ശേഖരിച്ചത്