താൾ:CiXIV139.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഇ—ഉ

✻ ഇള്ളം, ഉള്ളം; Mind.

✻ ഇഴിക്കുക, ഇറക്കുക; To bring
down, cause to go down.

✻ ൟട്ടി, കുന്തം; A spear.

ൟൎഷ്യ, അസൂയ; Malice, envy.

ഉജ്ജ്വലൻ, ഉഗ്രതയോടുള്ളവൻ;
A fierce man.

ഉത്തംസം, തലയിൽ ചൂടുന്ന ആഭ
രണം; An ornament for the head.

ഉത്ഥിതം, പൊങ്ങിവരപ്പെട്ടതു, ഉ
ത്ഭവിക്കപ്പെട്ടതു; What has arisen or
is produced.

ഉദ്യാനം=(രാജാവിൻറ)പൂങ്കാവു
A royal garden.

ഉദ്യോഗം, ഉത്സാഹം; Exertion.

ഉന്മൂലനം, വേരോടെ പറിക്കൽ;
Extirpation, destruction.

ഉപഹതൻ, അടിക്കപ്പെട്ടവൻ;
One struck.

✻ ഉര, വാക്കു; Word.

✻ ഉരു, 1. പ്രാവശ്യം; Quantity, num—
ber, time, 2. അധികം വലിയ്തു; much,
great.

✻ ഉലയുക, വലിക്കുക; To draw.

✻ ഉറക്കുന്നു, To spring or ooze out.

✻ ഉറ്റവർ, അടുത്ത സംബന്ധർ; A
near relation.

✻ ഉഴരുക, To hasten.

✻ ഉഴലുക, 1. To grow weary, 2. അ
ലഞ്ഞു നടക്കുക; to wander.

ഉ—ഔ

✻ ഉഴിയുക, To rub, to stroke.

(ത:) ഉൾകനം, ധൈൎയ്യം; Cour—
age.

✻ ഉൾകരൾ, മനസ്സു; Mind.

✻ ഉൾക്കരുത്തു, മനസ്സുറപ്പു;
Courage.

✻ ഉൾപ്പൂവു, മനസ്സു; Mind.

ഊനം, 1. കുറവു; Defeet; 2. ദോ
ഷം; harm.

ഊന്നിക്കുക, മുളെക്കുക, ഉണ്ടാക്കു
ക; To germinate, come into existence.

✻ ഊറ്റം, 1. വലിപ്പം, strength,
power 2. വമ്പു, pride.

ഊഹ്യം, ഊഹിക്കപ്പെടുവാനുള്ളതു;
What can be guessed.

✻ എപ്പേരുമെ, എല്ലാവും; All

എരിയുക, കത്തുക; To burn
kindle.

ഏകുക, ഉച്ചരിക്ക; To utter.

✻ ഏന്തുക, (ആയുധം) പിടിക്കുക;
To carry poise (as a lance).

✻ ഒടുക്കുക, To suppress, destroy.

✻ ഓങ്ങുക, 1. To raise, lift up the
hand to strike 2. to purpose, intend.

✻ ഓമൽ, പ്രിയമുള്ളതു; Darling.

ഔചിത്യം, യോഗ്യം; Fitness, pro—
priety.


9

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/269&oldid=182118" എന്ന താളിൽനിന്ന് ശേഖരിച്ചത്