താൾ:CiXIV139.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

✻ അകക്കുരുന്നു, മനസ്സു; Mind.

✻ അകതാർ, മനസ്സു; Mind.

✻ അകൽച; Separation, quarrel.

അഗതി, ഇരക്കുന്നവൻ; A poor
helpless man; a beggar.

അഗ്നിപ്രവേശനം, തീയ്യിൽ
ചാടുക; Leaping into fire, (a mode of
suicide among Hindus).

അഗ്രഭോജനം, എല്ലാവരെക്കാ
ൾ മുമ്പെയുള്ള ഭക്ഷണം; A feast at
which certain guests (especially Brah—
mins) have the honor of dining first.

അഗ്രൻ, മുമ്പൻ; Chief.

അൎഘ്യം, മുഖം കഴുകുവാൻ പാത്ര
ത്തിൽ വെച്ചിരിക്കുന്ന വെള്ളം(പൂജാസാ
ധനം); Water brought for washing
the face (of a guest).

അങ്കം, അടയാളം; A sign of any
kind മുദ്ര; signet.

അങ്കിതം, അടയാളം; Proper sign
or mark.

അങ്കുരം, Germ.

അംഗുലീയം, മോതിരം; A ring.

✻ അച്ചിരി, ലജ്ജച്ചിരി; The smile
of one who is ashamed.

അഞ്ജസാ, ഉടനെ; Forthwith,
immediately.

✻ അടിപണിയുക, കുമ്പിടുക; To
prostrate oneself before, to worship.

അതിരുഷ്ടൻ, വരെ കോപിച്ച
വൻ; One greatly enraged.

അതുലം, തുല്ല്യമില്ലാത്തതു; What
is unequalled or incomparable.

അൎത്ഥം, കാരണം; Cause.

അൎത്ഥിക്ക, അപേക്ഷിക്ക; To ask
for

അധിക്ഷേപിക്ക, ചീത്ത പറ
ക; To revile, reproach.

അനാരൂഢം, വളരാത്തതു; What
is not yet grown.

(ത:) അനിഴം, പതിനേഴാം ന
ക്ഷത്രം; The 17th lunar asterism (cer—
tain stars in Libra) held to be an
auspicious sign for anything to be
undertaken under.

അനുരാഗം, കൂറു. സ്നേഹം; Aftec—tion.

അനുഷ്ഠിക്ക, ആചരിക്ക; To per—
form, to observe.

അനൃതം, കളവു; A lie.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/267&oldid=182116" എന്ന താളിൽനിന്ന് ശേഖരിച്ചത്