താൾ:CiXIV139.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lxii

4. തൽപുരുഷസമാസത്തിൽ പൂൎവ്വപദം വിഭക്ത്യൎത്ഥമുള്ള വി
ശേഷണമായി പരപദത്തെ ആശ്രയിക്കുന്നു. ഉം-ചണകാ
ത്മജപ്രയോഗം=ചണകന്റെ ആത്മജന്റെ പ്രയോഗം (ചാ: i -ാം പാദം
9 -ാം വൃത്തം) ഷഷ്ഠീതൽപുരുഷൻ); ഗണനാഥൻ=ഗണങ്ങൾക്കു നാ
ഥൻ (ചാ: i -ാം പാദം 12-ാം വൃത്തം) തൽപുരുഷസമാസം;
ഭ്രപാലൻ=ഭൂവെ പാലിക്കുന്നവൻ (ദ്വിതീയതൽപുരുഷൻ); കിളിപ്പൈ
തൽ, കിളിമകൾ എന്നും മറ്റും മലയാളതൽപുരുഷസമാസങ്ങ
ളും, ഈ വിധത്തിൽ ചേരും.

5. ദ്വിഗുസമാസത്തിൽ പൂൎവ്വപദം സംഖ്യാപദം തന്നെ.
ഉം-ത്രിലോകം [ചാ: i -ാം പാദം 7-ാം വൃത്തം]. ഒരുനാൾ, ഒരുവഴി
എന്നും മറ്റും മലയാളസമാസങ്ങൾ ഈ വിധത്തിൽ ചേരും.

6. അവ്യയീഭാവസമാസത്തിൽ പൂൎവ്വപദം അവ്യയവും പരപ
ദം നപുംസകനാമവും ആയിരിക്കും.

ഉം-പ്രതിദിനം, യഥേഷ്ടം, അനുദിനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/266&oldid=182115" എന്ന താളിൽനിന്ന് ശേഖരിച്ചത്