താൾ:CiXIV139.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം പാദം. lv

52. ഉത്തമന്മാൎക്കെ എ-ലെ എ അവ്യയത്തിന്നു (ഇ:) മാത്രപ്രയോ
ഗം ഉണ്ടു. [304. iii.]

64-66. ഇവഒക്കെയും രാക്ഷസന്നു തല്ക്കാലമുണ്ടായ നിൎഭാ
ഗ്യത്തെ കുറിച്ചും മറ്റും പറയുന്നതു തന്നെ

82. അൎത്ഥമഹാത്മ്യം=അൎത്ഥത്തിൻ വലിപ്പം.

84. ഉത്തമാംബുധി=ഉത്തമഗുണത്തിന്റെ സമുദ്രം.

88. ഇത്രനാളും മലയാളകൎമ്മധാരയമാസം.

92. തുടങ്ങുന്നു എ-ന്റെ S. അന്തൎഭവം

95. S. വിരിഞ്ചൻ ആ: ചൊല്ലാമൊ.

100. ശ്രേഷ്ഠീന്ദ്രൻ ചന്ദനദാസൻ.

104. ഭവാൻ (ഇ:) കൂടെ ഇല്ലാത്തവൻ കൂടെ ഉള്ളതുപോലെ പ്ര
സംഗിക്കുന്നു.

107. മരിക്കേണ്ട എ-ന്റെ S. നീ (ചന്ദനദാസൻ അന്തൎഭവം)

113. കൊന്നു എ-ന്നു വദ്ധ്യനെ (ചന്ദനദാസനെ) എന്നതു കൎമ്മം.

127. ഭവതി എ-തു ഭവാൻ ഏ-ന്റെ സ്ത്രീലിംഗം തന്നെ.

144. വായിച്ചീടുവൻ എന്ന ക്രിയ ബഹുവചനമായിരിക്കേണ്ടതു.

150. കന്നൽനേർ മിഴിയാളെ മലയാളതദ്ധിതം [വ്യാ: 133.] നേർ [വ്യാ:
199. ii. c. 170.]

151. ചുവത്തി എ-തു ക്രിയാന്യൂനം പിടിപെട്ടാർ എ-നാൽ പൂൎണ്ണം.

153. നെഞ്ചകം മലയാളതൽപുരുഷസമാസം.

154. ഉപേക്ഷിച്ചീടായ്ക. [വ്യാ: 282.]

164. കൊല്ലുവിൻ വിധിയുടെ നിയോഗപ്രയോഗം [വ്യാ 279. i.]

167. ദൈവപദം=സ്വൎഗ്ഗം.

169. ഏകദേശം=(ഇ:) അല്പമാത്രം എങ്കിലും

176. കാക്കൽ [വ്യാ: 268. iii.]

180. അവകാശം=(ഇ:) അവസരം.

181. ദണ്ഡാധികാരി=അകമ്പടിക്കാരിൽ ദണ്ഡിക്കുന്നവരുടെ തല
വൻ

183. അറിഞ്ഞതില്ലെ എ-ലെ എ അവ്യയത്തിന്നു (ഇ:) ചോദ്യപ്ര
യോഗമുണ്ടു [വ്യാ: 304. iv.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/259&oldid=182108" എന്ന താളിൽനിന്ന് ശേഖരിച്ചത്