താൾ:CiXIV139.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം പാദത്തിലെ സൂചിതങ്ങൾ.

1. തേൻമൊഴി മലയാള കൎമ്മധാരയസമാസം.

2. പഞ്ചസാര ദ്വിഗുസമാസം.

3. പൈദാഹം മലയാളവും സംസ്കൃതവും കലൎന്നിരിക്കുന്ന ദ്വന്ദ്വ
സമാസം.

5. പരിതാപാൽ സംസ്കൃ: പ:

6. ചാണക്യ പ്രണധി=ചാണക്യന്റെ ഇഷ്ടൻ.

11. തൽസേവാഫലം തൽപുരുഷസമാസം.

12. =ഞാൻ നോക്കിക്കൊണ്ടിരിക്കെതന്നെ. || തന്നെ ഏ-തു (ഇ:)
ഘനവാചിപ്രയോഗത്തിൽ തന്നെ [വ്യാ: 272. v.]

14. =ദൈവം തള്ളിക്കളഞ്ഞ ഒരുവന്നു എപ്പോഴെങ്കിലും ഗുണം
സിദ്ധിക്കുന്നതുണ്ടൊ.(ചോദ്യത്തിൽനിഷേധാൎത്ഥം.) || കൈ
വന്നീടുമൊ=സാധിക്കുമൊ.

15. ഗുണദോഷങ്ങൾ ദ്വന്ദ്വസമാസം.

17. ഭൂപന്മാർ=വെവ്വേറെ രാജാക്കന്മാർ. || കെട്ടികിടക്കുന്ന=(ഇ:) വ
ന്നുകൂടിയിരിക്കുന്ന.

18. വീടതിൽ എന്നതു ഏ: വ: ബ: വ: ന്നു പകരം നില്ക്കുന്നു.
ഇതു കൎമ്മധാരയസമാസം.

19. പ്രേക്ഷകന്മാൎക്കു=നോക്കിക്കൊണ്ടിരിക്കുന്നവൎക്കു.

20. രാജാജ്ഞാകരൻ=രാജാവിന്റെ കല്പനയെ നടത്തുന്നവൻ.

29. മന്ത്രിതൻവൃത്താന്തങ്ങൾ തൽപുരുഷസമാസം.

45. ൨ദ്ധ്യമാല=തുക്കികൊല്ലുവാനുള്ള കയറു; കുലനിലം മലയാള ത
ൽപുരുഷസമാസം.

48. =നീ എന്തോന്നു ചെയ്വാൻ ഭാവിക്കുന്നു എന്നുള്ളതു എന്നെ
കേൾപ്പിക്കേണമെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/258&oldid=182107" എന്ന താളിൽനിന്ന് ശേഖരിച്ചത്