താൾ:CiXIV139.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. liii

354. അതികരുണം ഇതു സംസ്കൃ: ക്രിയാവിശേ: പ്രയോഗം [വ്യാ:
239. vii.]

356. പൎവ്വതാകാരൻ=മലപോലെയുള്ളവൻ

359. അക്ഷിമണി=കണ്ണിൻമണി (കണ്ണിൻ കൃഷണമിഴി)

368. നിഹതർ=(ഇ:) നഷ്ടന്മാർ.

370. കിമപി......ഇപ്പോൾ=ഇപ്പോൾ ദൈവത്തിനും എന്റെ നേ
രെ ഒരു കരുണയില്ലയൊ?

372. സഹഗമനം=കൂടെപോക (ഇ: ഭാൎയ്യമാർ ഭത്താക്കന്മാരോടു കൂ
ടെ മരിക്കുന്നതുപോലെ കൂടെ മരിക്ക=ഉടന്തടി.)

373. യുവതിജനചരിതം=സ്ത്രീകളുടെ മാതിരി, സ്ത്രീസ്വഭാവം || കനി
വോടു എ: ന്നു (ഇ:) ദയയോടു എന്ന അൎത്ഥം ഇല്ല; വേഗ
ത്തോടു എന്ന അൎത്ഥം ഉണ്ടു; ഇപ്രകാരം തന്നെ ചന്തമോടു,
തെളിവിനൊടു, പരിചിനോടു, അഴകിനോടു, എന്നവകളും ഉടനെ,
തീരെ എന്നും മറ്റും അൎത്ഥത്തിലും അത്ഥംകൂടാതെ പാദപു
രണത്തിന്നും പ്രയോഗിച്ചിരിക്കുന്നു.

374. മരിച്ചീടരുതു=(ഇ:) കൊല്ലിക്കരുതു.

381. കരിതുരഗരഥ നികര വിവിധ കാലാൾ എ: തു ദ്വന്ദ്വസമാസം.

382. ശരനിരകൾ=ശരക്കൂട്ടങ്ങൾ (നിരകൾ=കൂട്ടങ്ങൾ).

383. കരിതുരഗരഥ നികരപത്തിപ്രവരന്മാർ തല്പരുഷസമാസം

385. ചിത്രവൎമ്മാദി, ആദി എന്ന പരപദമായുള്ള സമാസങ്ങളെല്ലാം ബഹുവ്രീഹിയിൽ ചേരുന്നതായാലും പലപ്പോഴും നാമങ്ങ
ളായ്വരും.

387. രണശിരസി=യുദ്ധാവസാനത്തിൽ, യുദ്ധതലയിൽ.

390. അവൻ ഭദ്രഭടൻ.

395. വിപുല..........നിപുണത=അധികം ബലവും ഉപായങ്ങൾ
ക്കായി വളരെ സമൎത്ഥതയും.

399. മുദം സംസ്കൃ: ദ്വി: പ്ര: ക്കു പകരം നില്ക്കുന്നു.

403. കേടു=(ഇ:) തളൎച്ച.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/257&oldid=182106" എന്ന താളിൽനിന്ന് ശേഖരിച്ചത്