താൾ:CiXIV139.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. li

216. സന്നിധൌ സംസ്കൃ: സ: ഇ-ന്റെ പ്ര: സന്നിധിഃ

217. പിരിയെ ഭാവരൂപം [വ്യാ: 280. iii.]

218. പതക്കം=കല്ലുകൾ പതിച്ചു മാൎവ്വിൽ അണിയുന്ന ഒരു ആ
ഭരണം.

219. കനകകൃതവിമലതരകാഞ്ചികാ=പൊന്നുകൊണ്ടുണ്ടാക്കപ്പെട്ട വി
ശേഷമായ അരഞ്ഞാൺ, കൎമ്മധാരയസമാസം; കങ്കണാദ്യാ
ഭരണങ്ങൾ=കങ്കണാദിയായുള്ള ആഭരണങ്ങൾ, കൎമ്മധാരയ
സമാസം.

220. മുടിയോടടിയിട എ-ൽ മുടിയോടു എ-ന്നു (ഇ:) സാഹിത്യത്തി
ന്റെ പൎയ്യന്ത പ്രയോഗം ഉണ്ടു [വ്യാ: 261. ii.].

231. മുറ്റും [വ്യാ: 239. iv.]

235. ഈൎഷ്യ=(ഇ:) കോപം.

245. ഇല്ലായ്കയാൽ (ഇ:) ക്രിയാനാമത്തിന്റെ തൃ: വി: [വ്യാ: 283.]

249. കഠിനതരം എ-തു കഠിന എന്നുള്ള സംസ്കൃതഗുണവാചക താര
തമ്യത്തിന്റെ നപുംസകം (ഇ:) ക്രിയാവിശേഷണമായി
പ്രയോഗിച്ചിരിക്കുന്നു. [വ്യാ: 239. vii.]

256. കുലമന്ത്രി രാക്ഷസൻ.

257. ശ്രൂണു= കേൾക്ക (സംസ്കൃ: വിധി എ: വ: മ: പു:)

263. ഒരുവസ്തു=മറ്റൊരു വസ്തുവും കൂടെ.

265. കനകമണിലളിതം സംസ്കൃതഗുണവാചകം മാല എ-ന്നു വിശേ:
ഇതു ബഹുവ്രീഹിസമാസം (മാല എ-തു മലയാളത്തിൽ ന
പുംസകമായിരിക്കുന്നതുകൊണ്ടു കനകമണിലളിതം എന്ന സം
സ്കൃത ഗുണവാചകവും നപുംസകമായിരിക്കുന്നു.)

269. നൃപവരനേറി=നൃപവരനു ഏറി.

270. തവ എ-തു തരിക എ-ന്നു മുമ്പെ വരേണ്ടതു.

271. ഭവാനേതരുതാത്തതും=നിണക്കു ചെയ്വാൻ കഴിയാത്തകാൎയ്യം വ
ല്ലതും ഉണ്ടൊ? ഇല്ല!

272. ആയ്‌കൊണ്ടു [വ്യാ: 269. iii.]

275. കപടജന വിഹിതം=കള്ളന്മാരാൽ ചെയ്യപ്പെട്ടതു. (വിഹിതം=ചെ
യ്യപ്പെട്ടതു സംസ്കൃത ശബ്ദന്യൂനം)

276. ശങ്കേതരം=(ശങ്ക+ഇതരം) സംശയം കൂടാതെ (ഇതരം=അന്യ)
തല്പുരുഷസമാസം.


7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/255&oldid=182104" എന്ന താളിൽനിന്ന് ശേഖരിച്ചത്