താൾ:CiXIV139.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

l ഏഴാം പാദം.

159. സ്വാശ്രയോന്മൂലനം സ്വ+ആശ്രയ+ഉന്മൂലനം || അവൻ മല
യകേതു || ചെയ്തു എന്ന ക്രിയാന്യൂനം 160ലുള്ള ആശ്രയിക്കും എ
ന്ന ക്രിയയാൽ പൂൎണ്ണം.

161. ഇവരിൽ എ-തു ചിലർ എ-ന്നു മുമ്പെ വരേണ്ടതു.

162. കൊടുത്തൂട്ടതും=കൊടുത്തു വിട്ടതും [വ്യാ: 49] ഭവൽ എ-തു ഭവാ
ൻ എ-ന്റെ ആദേശരൂപം തന്നെ; നിന്റെ എന്നൎത്ഥം
[വ്യ: 267. 271. iii.] || പണ്ടു ആശ്രി: പ്ര: സപ്തമിയുടെ കാ
ലാൎത്ഥം. [വ്യാ: 271.]

163. കനകമണി ശബലതരം=അനേക വൎണ്ണമുള്ള പലമാതിരി വില
യേറിയ രത്നങ്ങളെക്കൊണ്ടുണ്ടാക്കിയതു. || വിട്ടിട്ടുണ്ടു എ-ന്റെ
S. 164ലുള്ള ഞാൻ തന്നെ.

164. S. ഞാൻ ആ: 163ലുള്ള വിട്ടിട്ടുണ്ടു || വിമലമണിഖചിതം=ശുദ്ധര
ത്നങ്ങളെ ചേൎത്തുണ്ടാക്കപ്പെട്ടതു.

167-69. മലയകേതുവിന്റെ വാക്കു തന്നെ.

168. മണികനകം ഇടസരികലൎന്നുള്ള മാല=സ്വൎണ്ണത്താൽ ഉണ്ടാക്കപ്പെ
ട്ട മാലയുടെ ഇടക്കിടക്കു ചെറിയ വിലയേറിയ രത്നങ്ങളെ
കോത്തുണ്ടാക്കിയ മാല.

170. ഇവൻ സിദ്ധാൎത്ഥകൻ

176. S. രാക്ഷസൻ (അന്തൎഭവം); ആ; ചൊല്ലീട്ടു (=ചൊല്ലിവിട്ടിട്ടുണ്ടു);
അതും എ-ന്റെ ശേഷം പറ എ-തു അന്തൎഭവം.

177. കൂടെ എ-ലെ അവ്യയത്തിന്നു (ഇ:) ചോദ്യപ്രയോഗം
[വ്യാ: 304. iv.]

179. ഹൃദയഗതം=മനസ്സിലുള്ളതു. ഗതം, സംസ്കൃതക്രിയാപുരുഷ നാ
മം നപു: ഇതിന്നും അഖിലം എ-ന്നും അരസമാസം ഉണ്ടു;
ഇതു സപ്തമിതൽപുരുഷസമാസം (ഹൃദയത്തിൽ ഗതം.)

184. രുധിരജലം കൎമ്മധാരയം.

195. കലശിഖരിസമൻ മലയകേതു; ഇതു ചതുൎത്ഥിതൽപുരുഷസ
മാസം (കൂലശിഖരിക്കു സമൻ).

204. മമ എ-തു ചിരം എ-ന്റെ ശേഷം വരേണ്ടതു.

210. ഉടൻ ഉടൻ=അടുക്കടുക്കെ || ചുറ്റും=രാജാവിന്നു ചുറ്റും [വ്യാ
239 iv.]

213. ഒട്ടുമെ [വ്യാ: 239. iv.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/254&oldid=182103" എന്ന താളിൽനിന്ന് ശേഖരിച്ചത്