താൾ:CiXIV139.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. xlix

109. ഉദകം=ഉദകകൎമ്മം, ശേഷക്രിയ.

112. തടുക്കേണ്ട=തടുക്കവേണ്ടും. || നിഭൃതതരം=അടക്കമായി, ഉള്ളായി.

114. =ദയകാണിക്കുന്നതു മൎയ്യാദസ്ഥന്മാരുടെ ശീലം തന്നെ.

118. =വേറെ യാതൊരുവഴിയും ഇല്ലായ്കകൊണ്ടു തന്നെ രാക്ഷ
സൻ മലയകേതുവിന്റെ അച്ശനെ കൊന്നതു.

119. കാൎയ്യ ഗൌരവാൽ സംസ്കൃ: പ:

122. =ഭവാന്റെ (മലയകേതുവിന്റെ) വിചാരം മറ്റൊന്നു ചെ
യ്വാൻ ആകുന്ന പോലെ കാണുന്നു, (അതു രാക്ഷസനെ
ഉപേക്ഷിക്കയൊ കൊല്ലുകയൊ വേണമെന്നുള്ള വിചാരം)
എന്നാൽ-അത്രനാളും (ശത്രുക്കളെ കൊല്ലുവോളം) രാക്ഷസ
നെ ഉപേക്ഷിക്കരുതെ. || അപരം=മറ്റൊന്നു.

125. ഛലവിഹിതപത്രം=വ്യാജത്താൽ ഉണ്ടാക്കപ്പെട്ട എഴുത്തു; വിഹി
തം=ചെയ്കപ്പെട്ടതു.

136. സാക്ഷാൽ=ശരിയായി.

138. കടകഭുവി നിന്നു എ: തു മലയാളസംസ്കൃതപ്രത്യയങ്ങൾ കല
ൎന്നുണ്ടായ പഞ്ചമി; കടകഭുവി സംസ്കൃ: സ: ഇ-ന്റെ പ്രകൃ
തി കടകഭൂ, കൎമ്മധാരയസമാസം.

139. കാൎയ്യഗൌരവം=കാൎയ്യം അതിമുഖ്യം ഉള്ളതിനാൽ.

140. കാൎയ്യസ്യ സംസ്കൃ: ഷ:

141. സചിവം എന്ന സംസ്കൃ: ദ്വി: (ഇ:) സാഹിത്യാൎത്ഥത്തിൽ
നില്ക്കുന്നു.

150. രുധിരോദം=[ചുവന്ന വെള്ളം] ചോര.

156. കല്പിച്ച എ-ന്നു മുമ്പെ നാം (അന്തൎഭവം) || S. ഭവാൻ ആ: 157ലു
ള്ള കളഞ്ഞീടിനാൻ.

157. പ്രസാദാൎത്ഥം എ-ലെ അൎത്ഥം എ-ന്നു ആയ്കൊണ്ടു എന്നൎത്ഥം [വ്യാ: 268. i.]

158. അവർകൾ: ഇവിടെ പറയുന്ന എഴുത്തിൽ അടങ്ങിയ എല്ലാ
കാൎയ്യങ്ങളെയും ആളുകളെയും മറ്റൊരാൾക്കും തിരിച്ചരിയാത
വണ്ണം മനസ്സാലെ തെളിവില്ലാതെ എഴുതിയിരിക്കുന്നു; ഇ
തിന്റെ വിവരം നാലാം പാദം 110-ാം വൃത്തം മുതൽ നോ
ക്കിയാൽ അറിയുന്നതാകുന്നു. || ചെയ്തു കൊണ്ടാലും എ-ന്റെ
S. നീ (മൌൎയ്യൻ) അന്തൎഭവം.


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/253&oldid=182102" എന്ന താളിൽനിന്ന് ശേഖരിച്ചത്