താൾ:CiXIV139.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlviii ഏഴാം പാദം.

27. ഞാണൊലി=ഞാണുവലി; (വില്ലിന്റെ ഞാണു (ചരടു) വലി
ച്ചു വില്ലിന്മേൽ ഇടുക) [വ്യാ: 49. ii.]

31. ആവാസശാല=പാൎപ്പാനുണ്ടാക്കിയ തമ്പുകൾ.

35. തവാജ്ഞയാ=(സംസ്കൃ: തൃ:) നിന്റെ കല്പനയാൽ.

38. വിരുതു=(ഇ:) അടയാളം.

41. മമതു=എന്റേതു.

42. ഗിരം=(സംസ്കൃ: ദ്വി:) വാക്കിനെ; ഇ-ന്റെ പ്ര: ഗീർ എന്നു
തന്നെ.

44. കണ്ടെ(ഇ:) ഭൂതക്രിയാന്യൂനത്തിന്റെ സംഭാവനപ്രയോഗം
[വ്യാ: 284. iv.]

49. മയി=(സംസ്കൃ: പു: പ്രതി: ഉ: പു: സ:) എങ്കൽ. || ഇരിക്കുന്നു
[വ്യാ: 296.]

51. ഇതു എ-തു ചണകസുതവചനം എന്നു കൎമ്മവിശേ: [240. v.]

54. ചതിക്കയില്ലെ=ചതിക്കാതെയിരിക്കുമൊ?

57. നിഖിലനയ വിശദമതി=[നിഖില(=എല്ലാം)+നയ+വിശദ(=മനോഹ
ര)+മതി(=ബുദ്ധി)] നീതിജ്ഞാനത്താൽ നിൎമ്മലമായിരിക്കു
ന്ന ബുദ്ധിയുള്ളവൻ.

62. പാളി=ബുദ്ധമതക്കാർ ദിവ്യമെന്നു വിചാരിച്ചുവരുന്ന ഭാഷ.


80. നിശി(സംസ്കൃ: സ:)=രാത്രിയിൽ || കൊല്ലുവാൻ ഭാവിക്രിയാന്യൂ
നത്തിന്റെ അഭിപ്രായപ്രയോഗം [വ്യാ: 285.]

82. വിശ്വൈകവീരൻ ദ്വിഗുതല്പുഷസമാസം. 83. ചണകസുതഹതകൻ
കൎമ്മധാരയ.

88. ഇവൻ ക്ഷപണകൻ || ആൎയ്യചാണക്യൻ പ്ര: തല്പുരുഷ
സമാസം

92. രണ്ടുപുറവും=രണ്ടുപക്ഷത്തിലുള്ള സൈന്യങ്ങളും

93. ധരണിപതി മകുടമണി മൌൎയ്യൻ കൎമ്മധാരയ. 95. അനുദിനം അവ്യ
യീഭാവം.

96. വിഷതരുണി കൎമ്മധാരയ. കുറിച്ചു [വ്യാ: 269. i.]

99. ദിശിദിശി=ദിക്കുതോറും (സംസ്കൃ: സ:) ഇ-ന്റെ പ്രകൃതി ദിക്

100. സചിവവരൻ ഭാഗുരായണൻ.

106. വജ്രപാതം=വജ്രത്തിന്റെ വീഴ്ച; വജ്രം=ഇടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/252&oldid=182101" എന്ന താളിൽനിന്ന് ശേഖരിച്ചത്