താൾ:CiXIV139.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദത്തിലെ സൂചിതങ്ങൾ.

1-3. =എല്ലാകിളികളിൽ വെച്ചു മനോഹരമുള്ളവളും അധിക
സന്തോഷത്തെ കൊടുക്കുന്നവളും ആയകിളിപ്പെണ്ണെ നി
ന്റെ പീയൂഷസാമ്യമായും സകലസന്താപവും തീൎക്കുന്ന
തും ആയ വാക്കിനെ കുറെ നേരം കേട്ടിരിക്കുന്നു എന്നു വരി
കിലും ആ ആനന്ദം വഴിഞ്ഞൊഴുകുന്ന വചനം ഇനിയും
കേൾപ്പാനായ് വളരെ ആഗ്രഹമുള്ളതു കൊണ്ടു നീ പറ
ഞ്ഞ വിശേഷമായ കഥ മുഴുവനും പറഞ്ഞു കേൾപ്പിക്കേ
ണമെ!

2. പീതൻ കൂടിച്ചവൻ, (ഇ:) കേട്ടവൻ. || കെടും ഭാവി ശബ്ദന്യൂ
ന ഭൂതപ്രയോഗംപടി എന്ന നാമത്താൽ പൂൎണ്ണം [വ്യാ: 289.]

3. വൈക്കുന്നു=നിറഞ്ഞു വഴിയുന്നു; ഇ-ന്റെറ ശുദ്ധം വഴിക്കുന്നു
എന്നു തന്നെ || മമ ഏ-തു മതിയിൽ എ-ന്നു മുമ്പെ ഇരിക്കേ
ണ്ടതു.

7. അതു പൊഴുതു=അപ്പൊഴുതു.

9. നഗരി ആശ്രി: പ്ര: കൎമ്മപ്രയോഗം. [വ്യാ: 256.]

12. രണം അതിനു [വ്യാ: 274.]

13. ആംഎന്നശബ്ദന്യൂനംഭദ്രടാദിയുംഎന്ന നാമത്താൽ പൂൎണ്ണം.

17. പാടെ ഭാവരൂപം പരന്ന എ-ന്നു വിശേ:

19. കനകമയ വിമല രഥ ഭുവി=സ്വൎണ്ണാലങ്കാരത്താൽ ശോഭിച്ചതേ
രിൽ || ഭുവി എ-തു സംസ്കൃ: സ: അ-ന്റെ പ്ര: ഭൂഃ എന്നു
തന്നെ.

22. കൂറകുടിഞ്ഞിൽ=തുണികൊണ്ടുണ്ടാക്കിയ തമ്പു.

,, സംഭാരജാലം=കോപ്പുകൾ.

24. നൃപാങ്കണാൽ=സംസ്കൃ: പ:

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/251&oldid=182100" എന്ന താളിൽനിന്ന് ശേഖരിച്ചത്