താൾ:CiXIV139.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. xlv

ധിയുണ്ടെങ്കിലും പ്രസ്ഥാനം ഉച്ചതിരിഞ്ഞു വേണമെന്നു
വിധിച്ചതുകൊണ്ടു അതും അശുഭംതന്നെ.

ii. ഞായറാഴ്ചയിൽ കിഴക്കും (ഇന്ദ്രകോണിലും), ചൊവ്വാഴ്ചയിൽ
കിഴക്കു തെക്കും (അഗ്നികോണിലും) വ്യാഴാഴ്ചയിൽ തെക്കും
(യമകോണിലും), ബുധനാഴ്ചയിൽ തെക്കുപടിഞ്ഞാറും (നി
രൃതികോണിലും), വെള്ളിയാഴ്ചയിൽ പടിഞ്ഞാറും (വരുണ
കോണിലും), ശനിയാഴ്ചയിൽ പടിഞ്ഞാറു വടക്കും (വായു
കോണിലും), തിങ്കളാഴ്ചയിൽ വടക്കും (കുബേരകൊണിലും)
യാത്രക്കു വർജ്ജ്യം എന്നുള്ള വിധിയാൽ തെക്കോട്ടു യാത്രക്കു
വ്യാഴാഴ്ച അശുഭംതന്നെ.

iii. ലഗ്നത്തിൽ ബുധൻ നിന്നാൽ കീൎത്തിസുഖാദിഫലമുണ്ടെ
ങ്കിലും നീചഗ്രഹമായ കേതു ഉദയം ചെയ്തതുകൊണ്ടു അ
തും അശുഭം തന്നെ.

iv. മേടം, കൎക്കടകം, കന്നി, തുലാം, ധനു, മീനം ഈരാശികൾ
യാത്രക്കു ശുഭം എന്നാൽ അധോമുഖരാശി വന്നാൽ ഇവ
യും അശുഭം.

v. കാൎത്തികതുടങ്ങി ആയില്യത്തോളവും, മഖം മുതലും അനിഴം
മുതൽ തിരുവോണത്തോളവും അവിട്ടം മുതൽ ഭരണിയോള
വും ഏഴേഴുനക്ഷത്രങ്ങളിൽ ശുക്രൻ നില്ക്കുന്ന കാലത്തു കി
ഴക്കാദി നാലുദിക്കിലും യാത്രക്കു അശുഭങ്ങൾ-അതുകൊണ്ടു
അനിഴം നക്ഷത്രത്തിന്നാൾ യാത്ര അശുഭം; എന്നാൽ ന
ക്ഷത്രവും പക്കവും ആഴ്ചയും ഏകീകരിച്ചാൽ യാത്രക്കുകൊ
ള്ളാം; ആയതും അപ്രകാരം വന്നിട്ടില്ല-പിന്നെ മാസം തീ
യതി ഇവയുടെ നിശ്ചയവും ചന്ദ്രസ്പുടവും ഇല്ലാതെ ഇരു
ന്നതിനാൽ ഇവിടെയുള്ള ഗ്രഹനിലകളെക്കൊണ്ടു ദശാപ
ഹാരഛിദ്രങ്ങളെയും മറ്റും വിചാരിപ്പാൻ പാടില്ലായ്കകൊണ്ടു
ആവകവിവരിച്ചിട്ടില്ല-(ഈ മേൽപറഞ്ഞ വിവരണം ഒരു
നാട്ടുജ്യോതിഷക്കാരനോടു കൂട ആലോചിച്ചുണ്ടാക്കിയതു):

270. പിതൃക്രിയ=പിതൃകൎമ്മം; (ശ്രാദ്ധംഇത്യാദി). || നാൾആശ്രി:പ്ര.

271. കടുപ്പം=(ഇ:) പ്രയാസം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/249&oldid=182098" എന്ന താളിൽനിന്ന് ശേഖരിച്ചത്