താൾ:CiXIV139.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xliv ആറാം പാദം.

229. =അവരവരുടെ കാൎയ്യങ്ങൾ ചെയ്വാനായി അവരവൎക്കു ത
ന്നെ പ്രാപ്തിയുണ്ടെങ്കിൽ മാത്രമെ രാജാക്കന്മാൎക്കു തങ്ങൾ
വിചാരിച്ച കാൎയ്യങ്ങൾ ഒക്കയും സാധിപ്പാൻ കഴിവുള്ളു.

231. പൊടികണ്ണൻ=കുരുടൻ.

233. എന്നി=എന്നിയെ, അന്യേ എ-ന്റെ തത്ഭവം.

237. ക്കായിൽ=കാണിൽ,കാട്ടിൽ(താരതമ്യപ്രയോഗം)[വ്യാ:291. iii].

242. പുരെ=പുരത്തിൽ, സംസ്കൃ: സ:

243. കരതലഗതം=കയ്യിൽ കിട്ടിയതു (എന്നാൽ എളുപ്പത്തിൽ ജയി
ക്കതക്കതു എന്നൎത്ഥം).

146. S. സൂൎയ്യൻ ആ: അടുത്തിതു. || S. മലയകേതു (അന്തൎഭവം) ആ: പറ
ഞ്ഞു. യാത്ര ആശ്രി: പ്ര: കൎമ്മപ്രയോഗം [വ്യാ: 256. v.] || അടു
ത്തനാൾ എ-ന്റെ ശേഷം ആകട്ടെ എ-തു അന്തൎഭവം.

247. താൻ മലയകേതു.

252. കപടമുദ്ര=കപടവേഷം. || മെല്ലവെ ഭാവരൂപം; പറഞ്ഞാൻ എ-
ന്നു വിശേ: [വ്യാ: 280. ii; iii.]

257. പരൽ ആശ്രി: പ്ര: കൎമ്മപ്രയോഗം. [വ്യാ: 256. v.]

260. തിരിഞ്ഞു പഞ്ചമപദം=ഉച്ചതിരിഞ്ഞു അഞ്ചടി

263. കേതു=നവഗ്രഹങ്ങളിൽ ഒന്നു.

264. ശശിബലം=ചന്ദ്രബലം, ചന്ദ്രോദയം.

265. ശൂലയോഗം=നവഗ്രഹങ്ങളിൽ ഒരെ ശൂലയിൽ തന്നെ യോ
ജിക്കുന്നതു.

260-66. യുദ്ധ പ്രസ്ഥാനത്തിന്നു ക്ഷപണകൻ വിധിച്ച ദി
വസവും മറ്റും മലയകേതുവിന്നു കിഞ്ചിൽ ശുഭമുള്ളതാണെ
ന്നു താഴെ പറയുന്ന കാരണങ്ങളാൽ അറിയാം-

i. ദ്വിതീയ, തൃതീയ, പഞ്ചമി, സപ്തമി, ദശമി, ത്രയോദശി,
പൌൎണ്ണമാസി ൟ തിഥികൾ യാത്രക്കു ഉത്തമവും പ്രതി
പദം, ഷഷ്ഠി, ഏകാദശി ഇവകൾ മദ്ധ്യമങ്ങളും, ചതുൎത്ഥി,
അഷ്ടമി, നവമി, ദ്വാദശി, പതിനാങ്കു, കറുത്തവാവു ഇവ
കൾ അധമങ്ങളും ആകകൊണ്ടു വാവുന്നാൾ യുദ്ധപ്ര
സ്ഥാനം അശുഭംതന്നെ; പക്ഷെ പ്രസ്ഥാനം ആദിത്യോ
ദയത്തിന്നാണെങ്കിൽ എല്ലാദിവസവും കൊള്ളാമെന്നു വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/248&oldid=182097" എന്ന താളിൽനിന്ന് ശേഖരിച്ചത്