താൾ:CiXIV139.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. xliii

190. പരിയങ്കം എ-തു പൎയ്യങ്കം എ-ന്റെ തത്ഭവം തന്നെ. || S. രാക്ഷ
സൻ (അന്തൎഭവം) ആ: ഉരചെയ്തീടിനാൻ; ഇട്ടു സഹായക്രിയ,
നിരൎത്ഥപ്രയോഗം [വ്യാ: 296.]

192. വസിക്ക=(ഇ:) ഇരിക്ക. || ഭവാൻ [വ്യാ: 271. iii.]

193. താൻ [വ്യാ: 271. ii]

194. പട്ടംകെട്ടുക=രാജകിരീടം ധരിക്ക.

196. പെരിക എന്റെ ഭാവരൂപം (ഇ:) ക്രിയക്കല്ല, കാലം എന്ന നാ
മത്തിന്നു വിശേ:

201. പോൽ [വ്യാ: 167. i.]

202. അതിന്നു=അധിക്ഷേപിച്ചതിന്നു.

208. 1-ാമത്തെ പ്രകൃതികൾ=ജനങ്ങൾ, പ്രജകൾ; പ്രകൃതിദോഷം
എ-ലെ പ്രകൃതി=സ്വഭാവം

209. അവൻ ചാണക്യൻ.

213. മറുത്തു.....അറിഞ്ഞാലും=(ജനങ്ങൾ) വളരെ വൈരത്തോടു കൂ
ടെ രണ്ടു ഭാഗമായി പിരിഞ്ഞിട്ടാകുന്നു ഇപ്പഴത്തെ ഇരിപ്പു
എന്നു നീ അറിയേണ്ടതാകുന്നു.

215. അനുരാശക്ഷയം=അനുരാഗക്ഷയം ഉണ്ടു (സ്നെഹക്കുറവു) ||
ചരിതദോക്ഷം=നടപ്പു ദോഷം; നിരക്കും എ-ന്റെ S. പ്രജകൾ
(അന്തൎഭവം).

216. നവനന്ദാനുരാഗികൾക്കു, മൌൎയ്യനോടു എന്ന ഈ രണ്ടും ഉണ്ടു എന്ന
ക്രിയയെ ആശ്രയിച്ചു നവനന്ദാനുരാഗികൾക്കു ച: ഉടമപ്രയോ
ഗം [വ്യാ: 262. vii]; മൗൎയ്യനോടു സാഹിത്യം വേർപാടു [വ്യാ:
261. iv.]; S. വിദ്വേഷം ആ: ഉണ്ടു.

217. എന്നു എ-തു ഉണ്ടു എ-നാൽ പൂൎണ്ണം; ഇവൻ-മുതൽ-ചെയ്യിച്ചതു-
വരെ-സൂചിതവാക്യത്താലുള്ള കൎമ്മം [വ്യാ: 246, 247.] അകത്തു
[വ്യാ: 267.]

218. ഗ്രഹിച്ചു.=(ഇ:) അനുസരിച്ചു.

219. അരിവധം.....അളവിൽ=ശത്രുവെ കൊല്ലുവാനായിക്കൊണ്ടു ഒ
രുവൻ ഒരുങ്ങി വരുന്നതു കാണുന്ന സമയം.

223. പരം കാരണം=വേറെ കാരണം [വ്യാ: 238. ix.]


6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/247&oldid=182096" എന്ന താളിൽനിന്ന് ശേഖരിച്ചത്