താൾ:CiXIV139.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. xli

125. എന്നും എ-തു 126ലുള്ള ചൊല്ലിനാൻ എ-നോടു ചേരുന്നു.

126. മതിമാൻ [വ്യാ: 234. viii.]; 127. പുനർ അപി=പിന്നയും (ഇവ
സംസ്കൃ: അവ്യയങ്ങൾ).

128-9. =ചന്ദ്രഗുപ്തൻ ചാണക്യനോടു കോപം ഉണ്ടാവാൻ ച
ന്ദ്രമഹോത്സവം മുടക്കം ചെയ്ത സംഗതി അല്ലാതെ വേറെ
വല്ല കാരണവും കൂടെ ഉണ്ടെന്നു നീ ആരെങ്കിലും പറഞ്ഞു
കേട്ടിട്ടുണ്ടൊ?

129. ഒടുങ്ങി ഏ-തു അകൎത്തൃകക്രിയ, 128ലുള്ള കോപിപ്പാൻ എ-നാ
ൽ പൂൎണ്ണം ചെയ്തതിൽ പുരുഷനാമം നിൎദ്ധാരണ സപ്തമി,
ഒടുങ്ങി എന്റെ ക്രിയയെ ആശ്രയിച്ചു [വ്യാ: 255.]

130. സചിവൻ ഭാഗുരായണൻ.

134. ചെയ്താൽ ഏ-ന്റെS. ഒരുത്തൻ(അസ്പഷ്ടം). || മറക്കുമൊ എ-ന്റെ
കൎമ്മം ആ ഉപകാരത്തെ അന്തൎഭവം. || ഉപകാരം ചെയ്താൽ മറക്കുമൊ
മൗൎയ്യൻ എ-ൽ ഉപകാരം ചെയ്താൽ എ-തു സംഭാവനയാലുള്ള
ഉപവാക്യം, മറക്കുമൊ എ-ന്റെ വിശേ: [വ്യാ: 243. iii.]

135. അതു=കോപിച്ചതു. || അല്ലയൊ എ-ലെ ഒ അവ്യയം (ഇ:)
നിഷേധത്തോടു അനുസരണ നിശ്ചയത്തിന്റെ പ്രയോ
ഗം [വ്യാ: 305. vii.]

136. നില.....മുഴുത്തീടും=വൈരം അധികം അധികം വൎദ്ധിക്കും. ||
നിരൂപിച്ചു എ-ന്റെS. നാം (അന്തൎഭവം) || മുഴുത്തീടും ഏ-ന്റെ
S. മൌൎയ്യനും ചാണക്യനും തമ്മിലുള്ള വൈരം (അസ്പഷ്ടം). || അത്രെ
[വ്യാ: 273.]

137. =ഇവർ രണ്ടുപേരും (ചന്ദ്രഗുപ്തനും, രാക്ഷസനും) തമ്മിൽ
സ്നേഹമായിരിപ്പാൻ ഇപ്പോൾ കാലമായിരിക്കുന്നു എന്ന
തോൎത്തിട്ടുതന്നെ ഇങ്ങിനെ പറവാൻ കാരണം ഉണ്ടായ
തു || S. (അസ്പഷ്ടം), ആ: ഇരിക്ക; ഇവൎക്കു=മൌൎയ്യരാക്ഷസ
ന്മാർ.|| ചിന്തിച്ചു.=(ഇ:) നിരൂപിക്കിൽ ഭൂതക്രിയാന്യൂനത്തി
ന്റെ സംഭാവനപ്രയോഗം [വ്യാ: 284. iv.]; പറവാൻ എ-ന്നു
മുമ്പെ നാം (അന്തൎഭവം); കാരണം എ-ന്റെ ശേഷം ഉണ്ടു അ
ന്തൎഭവം സ്പഷ്ടം; അകമെ എ-ലെ എ അവ്യയത്തിന്നു (ഇ:)
വിശേഷണീകരണശക്തി പ്രയോഗം [വ്യാ: 304. v.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/245&oldid=182094" എന്ന താളിൽനിന്ന് ശേഖരിച്ചത്