താൾ:CiXIV139.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xl

82. ബഹുത്വം=പലജനം അറിയുന്നപ്രകാരം.

83. മറിവുകൾ=(ഇ:) ചതിപ്രയോഗങ്ങൾ.

87. തവ=(സംസ്കൃ: പു: പ്രതി: മ: പു: ഷ:) നിന്റെ || നയത്തി
നൊ എ-ലെ ഒ (ഇ:) തലവാചകപ്രയോഗം തന്നെ [വ്യാ:
305.]

,, ധരിക്ക ഏ-ന്റെ ആ: നീ (അസ്പഷ്ടം). || മാനസെ=(സംസ്കൃ:
സ:) മനസ്സിൽ.

88. പറുവതക എ-തു പൎവ്വതക എ-ന്റെ തത്ഭവം അത്രെ.

90. നൃപതികൾ ചൂടും മകുട രത്നം=രാജാക്കന്മാരിൽ വെച്ചുത്തമൻ.

94. ഇവിടുന്നു= ഇവിടനിന്നു.

96. പഴുതു=തക്കം, ഇട.

98. S. അവൻ (സ്തനകലശൻ) ആ: ചൊല്ലിനാൻ.

99. പ്രജകടെ=പ്രജകളുടെ. || നന്ദനിധന ചിന്തയാ=നന്ദരാജാക്കന്മാ
രുടെ നാശം സംഗതിയാൽ ഉണ്ടായ മനോവ്യസനത്താൽ
(സംസ്കൃ: തൃ:).

100. നിരുത്സാഹേന=(സംസ്കൃ: തൃ:) ഉത്സാഹം ഇല്ലാതെ കണ്ടു.

103. താപേന=(സംസ്കൃ: തൃ:) താപം കൊണ്ടു, ദുഃഖത്താൽ.

104. കുമുദബാന്ധവൻ=[കുമുദ(=ആമ്പൽ)+ബാന്ധവൻ (=ബന്ധു)
ചന്ദ്രൻ.

,, മദനസന്നിഭൻ =[മദന (=കാമ)+സന്നിഭൻ (=തുല്ല്യൻ)] കാമ
ദേവനു തുല്യൻ

105. മണികലശൻ=വിലയേറിയ രത്നങ്ങളെ ക്കൊണ്ടുണ്ടാക്കിയ പാ
ത്രമാകുന്നവൻ.

106. നിറക്കുമൊ, മറക്കുമൊ എ-ലെ ഒ(ഇ:) ചോദ്യപ്രയോഗം തന്നെ
[വ്യാ: 305.]

116. മതിഗുണങ്ങൾ=ബുദ്ധിവൈഭവങ്ങൾ.

120. നശിപ്പിച്ചാൽ അതു സഹിക്കയില്ലവർ (ഇ:) നശിപ്പിച്ചാൽ എ-തു ഉപ
വാക്യവും സഹിക്കയില്ലവർ പ്രധാനവാക്യവും തന്നെ [വ്യാ:
243. iii.]

123. ഗുണ പ്രശംസ ചെയ്തമാത്യന്റെ=ആമാത്യന്റെ ഗുണത്തെ പുക
ഴ്ത്തിയും കൊണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/244&oldid=182093" എന്ന താളിൽനിന്ന് ശേഖരിച്ചത്