താൾ:CiXIV139.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. xxxix

52. S. ജനനം ആ: പറയുന്നു.

53-58. =എന്റെ അഛ്ശൻ മരിച്ചിട്ടു ഇപ്പോൾ പത്തു മാസമാ
യി; എന്റെ അഛ്ശനെ ചതിച്ചു കൊന്നകാരണത്താൽ എ
ന്റെ അഛ്ശനെ കൊന്നവനെ കൊല്ലുന്നതിനു മുമ്പെ ഞാ
ൻ അഛ്ശനു ശേഷക്രിയ ചെയ്യുന്നതില്ലെന്നു വളരെ ദ്വേ
ഷ്യത്തോടു കൂടെ ഏറ്റവും ശക്തിമാനെ പോലെ ശപഥം
ചെയ്തതിന്റെ ശേഷം അപ്രകാരം ചെയ്യാതെ അടങ്ങിയി
രിക്കുന്നതു എന്റെ ശക്തിക്കുറവു തന്നെ എന്നു മാത്രമെ
പറവാനുള്ളു; ഒന്നൂക്കിൽ യുദ്ധംചെയ്തു ശത്രക്കളെ കൊന്നു
അഛ്ശന്നു ശേഷക്രിയ ചെയ്യും, അല്ലെന്നു വെച്ചാൽ യുദ്ധ
ത്തിൽ ഞാൻ മരിക്കും; ഈ രണ്ടിൽ ദൈവം ഏതുപ്രകാരം
വരുത്തുന്നുവൊ അതുപ്രകാരം വരട്ടെ.

60. ശിരസി= (സംസ്കൃ: സ:) തലയിൽ, ഇ-ന്റെ പ്രകൃതി ശിരസ്സ്
എന്നുതന്നെ.

61. ഉഴറി=ബദ്ധപ്പെട്ടു.

62. S. പുറപ്പെടുക. ആ: നാം || പരക്കവേണ്ട=(ഇ:) അധികം ആളു
കൾ വേണ്ട.

63. ഇത്ഥം [239. vii.]

65. വസു=1. അഗ്നി, 2. അഷ്ടവസ്തുക്കളിൽ ഒരുവൻ

67. കരഭകൻ അങ്കിതനാമം; ഇവൻ രാക്ഷസനാൽ ഒറ്റിവാൻ
അയക്കപ്പെട്ടവൻ തന്നെ.

67. തിറം ഏറും മന്ത്രിപ്രവരനെ കുണ്ടാൻ എ-ൽ തിറം ഏറും എ-തു മന്ത്രിപ്ര
വരനെ എ-ന്നു വിശേ: ശബ്ദന്യൂനത്താലുള്ള ഉപവാക്യം
തന്നെ [വ്യാ: 243. ii.]

68. പ്രവിഷ്ടൻ=അകത്തു കടന്നവൻ, പ്രവേശിച്ചവൻ.

75. ഇരിവർ മലയകേതുവും, ഭാഗുരായണനും.

76. ഇറപാൎത്തു=ചെവിടോൎത്തു.

79. S. അഹം ആ: കണ്ടെൻ; അഹം=(സംസ്കൃ: പു: പ്രതി: ഉ: പു:)
ഞാൻ.

81. അറിയിക്കുന്നതു [വ്യാ: 275 .iii]

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/243&oldid=182092" എന്ന താളിൽനിന്ന് ശേഖരിച്ചത്