താൾ:CiXIV139.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം. xxxv

ക്കുന്ന അമ്പു പൊരിച്ചു കളയുന്നതു പോലെ രാക്ഷസ
നെ ഞാൻ പോക്കിച്ചതു ഇന്നതിനാണെന്നു ഭവാൻ അ
റിയുന്നു.

187. =താൻ അത്ര സാമൎത്ഥ്യമുള്ളവനാണെങ്കിൽ എന്തിനായിട്ടു
കൊന്നു കളഞ്ഞിട്ടില്ല? || വിക്രമം ചെയ്തു=ശക്തികാണിച്ചു; പാ
ടാക്കി വെക്കുന്നു=ഒടുക്കുന്നു.

190. =രണ്ടായാലും ദോഷം ഉണ്ടു; ഇതറിഞ്ഞിട്ടു തന്നെ ഞാൻ
അവനെ ഉപേക്ഷിച്ചു എന്നറിക!

191. ഗുണജ്ഞൻ=ഗുണത്തെ അറിയുന്നവൻ, ഗുണവാൻ.

193. മടക്കുക=വാക്കു മടക്കുക.

198. മെ=എന്റെ, എനിക്കു (സംസ്കൃ: പു: പ്രതി:
ഉ: പു: ഷ:-യും ച:-യും ആയ്വരും).

197-200.=നന്ദരാജാക്കന്മാർ അടക്കി വന്ന കോവിലകം എനി
ക്കായതിന്റെ ശേഷം ഞാൻ വിചാരിച്ച കാലത്തിനകത്തു
എനിക്കു എന്റെ സ്വന്ത പാൎപ്പിടം പോലെയായ്വന്നില്ല;
ആ വ്യസനത്തെ നിക്കിക്കയേണ്ടതിന്നു യത്നം ചെയ്യേ
ണ്ടുന്ന സമയത്തിൽ ഞങ്ങൾ വിചാരിച്ചതു സാധിപ്പാനാ
യ് ഒന്നും ചെയ്യാതെ സൌഖ്യം മാത്രം അനുഭവിച്ചു കാലം
കളയുന്നതു യോഗ്യമോ?

202. ഏകത്രവാസം വളരെ കഴിക്ക=ഒരുസ്ഥലത്തു തന്നെ വളരെ കാലം
പാൎക്ക.

202-205. വരെ എല്ലാം ഇത്തരം എന്നതിനോടു അരസമാസമാ
യ് ചേരുന്നു.

206. അമാത്യൻ, രാക്ഷസൻ.

207. മുറുകുന്നു വൎത്ത: ക്രിയാന്യൂനം ഉണ്ടു എന്നതിനാൽ പൂൎണ്ണം.

213. അല്ലയൊ എ-ന്റെശേഷം ചെയ്തതു എന്നതു അന്തൎഭവം.

215. =ഞാൻ ചെയ്തു എന്നു തനിക്കൊരു വിചാരം ഉണ്ടെങ്കിൽ ഞാ
ൻ ആകുന്നു ചെയ്തതു എന്നു ഇനിക്കും തോന്നുന്നുണ്ടു.

216. =ഒക്കെയും വിധിവിഹിതം തന്നെ; മനുഷ്യരാൽ ഒന്നും ഉണ്ടാ
കയില്ലെന്നു പറയുന്നവർ മിക്കവാറും മൂഢർ തന്നെ.


5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/239&oldid=182088" എന്ന താളിൽനിന്ന് ശേഖരിച്ചത്