താൾ:CiXIV139.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം. xxxiii

60-64. എല്ലാം (അന്തരാൎത്ഥമായി) ചാണക്യനു പറ്റുന്നു.

63. കുത്തു കൊള്ളക്കക്കണ്ടൊഴിച്ചു=കുത്തു കൊള്ളാതെ കണ്ടു. || ഗജോപരി
=(ഗജ+ഉപരി) ആനപ്പുറത്തു.

,, വസിക്കയും എ-ന്റെ ശേഷം ചെയ്യാം അസ്പഷ്ടം.

64. ഇത്ഥം എന്നാൽ കുത്തുകൊള്ളുംപ്രകാരം.

66. സത്യലോകം ആകാശത്തിൽ ഏഴു ലോകത്തിൽ ഒടുക്കത്തെ
ലോകം.

79.കെല്പോടു=(ഇ:) ചാതുൎയ്യത്തോടു.

82. സ്ഥാനത്തു ആദേശരൂപം, പ്രകാരപ്രയോഗം=തക്ക സംഗതി
കളിൽ.

,, സ്ഥാനവ്യതിക്രമം=അതാതു സമയം വേണ്ടുന്നതിൽ പുറമെ.

85. =ഇനിക്കു ബോധിച്ചപോലെ യാതൊന്നും നടന്നു കൂടായ്ക
യാൽ (എന്റെ) ജനങ്ങൾ വളരെ സങ്കടം അനുഭവിക്കു
ന്നുണ്ടു.

86. ഇരിക്ക ഭാവരൂപം, കാലപ്രയോഗം [വ്യാ: 280.]; എ അവ്യയ
ത്തിന്നു വിശേഷണീകരണശക്തിയുണ്ടു [വ്യാ: 304.]

88. =ഇപ്പോൾ ഞാൻ പറഞ്ഞതു നിണക്കു ഒട്ടും ബോദ്ധ്യം
ഇല്ലെങ്കിൽ എന്റെ മന്ത്രിസ്ഥാനം ഇന്നുമുതൽ ഞാൻ ഉ
പേക്ഷിച്ചു

89. S. നീ ആ: വന്നീടും.

92. അന്തരമില്ല=സംശയമില്ല.

93. ഉഷ്ണിച്ചു=കോപം വരത്തക്കവണ്ണം.

95. =താൻ എന്റെ കല്പന ലംഘിക്കുമെന്നറിഞ്ഞിട്ടു തന്നെ ഞാ
ൻ ഇതിനെ കല്പിച്ചു.

98. (ഇതു ഹാസ്യമായ്പറയുന്നതു തന്നെ.)

100. കളഞ്ഞീടുവാൻ ഭാവിക്രിയാന്യൂനം, ഫലപ്രയോഗം [വ്യാ: 285.]

102. വാരണാദ്ധ്യക്ഷൻ=ആനനോക്കുന്നവൻ (വാരണം=ആന).

103. ഹൃദ്യമാർ=സുന്ദരികൾ.

109. അവനു ച: വി: ഉടമപ്രയോഗം [വ്യാ: 262. viii].

128. കണ്ടു=ചെന്നു കണ്ടു.


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/237&oldid=182086" എന്ന താളിൽനിന്ന് ശേഖരിച്ചത്