താൾ:CiXIV139.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദത്തിലെ സൂചിതങ്ങൾ.

4. പരിചു ആശ്രി: പ്ര: പ്രകാരപ്രയോഗം [വ്യാ: 259.]

13. മ്ലേഛ്ശനെക്കൊണ്ടു=മ്ലേഛ്ശനോടു

17. ചന്ദ്രമഹോത്സവം=ചന്ദ്രനെ കുറിച്ചുള്ള ഒരു പൂജ.

21. S. ചന്ദ്രഗുപ്തൻ (അസ്പഷ്ടം.)

27. S. ഞാൻ വാണതു ആ: നിന്തിരുവുള്ളം || ഉം (ഇ:)പൂൎണ്ണതിട്ടപ്ര
യോഗം തന്നെ, [വ്യാ: 306.]

28. വേണ്ട്വതും എ-തിലെ ഉം, പരം എ-നോടു കൂടവെ വരേണ്ടതു.

29. ചിത്തം തെളിഞ്ഞു=സന്തോഷിച്ചു.

30. ചിന്തിതം=ചിന്തിച്ചതു.

32. ധൎമ്മസ്വരൂപൻ=ധൎമ്മപ്രകാരം നടക്കുന്നവൻ || മൌൎയ്യനു (ഇ:)
ഇനിക്കു.

34. പ്രശ്രയം=സല്ലാപം.

35. കാൎയ്യപുരുഷൻ മന്ത്രി || വരുത്തുന്നു വൎത്ത: ക്രിയാന്യൂനം.

38. സഭയിന്നു=സഭയിൽനിന്നു (പ: വി:)

40. നൃപചന്ദ്രൻ (നൃപന്മാരിൽ ചന്ദ്രൻ) രാജശ്രേഷ്ഠൻ.

45. =ഞാൻ ശിഷ്യൻ ആകുന്നതു സത്യം അത്രെ; ശിഷ്യൻ അ
ല്ലെന്നുള്ള വിചാരം ഇനിക്കില്ല.

49. സ്വയസിദ്ധികൾ=തങ്ങളാൽ തന്റെ ലഭിച്ചവർ.

,, സചിവയാവൎത്ത സിദ്ധികൾ=മന്ത്രികളാൽ തങ്ങളുടെ അവകാശ
പ്രകാരം ലഭിച്ചവർ.

50. S. നാം (അസ്പഷ്ടം) ആ: കണ്ടുപോരുന്നു.

51. ഈ വൃത്തത്തിന്റെ ഒടുക്കത്തിൽ വരുന്ന ആം എ-ന്നു S. നീ.

52. ഓരോന്നുകൂട=ഒന്നിനോടൊന്നധികമായി.

56. അന്തരം കൊള്ളാം ഇതു=ഇതു നല്ല തക്കം.

57. സുനകലശൻ എ-തു വൈതാളികൻ എ-ന്നു പുനരാഖ്യ || വന്ദിപ്ര
വരൻ=രാജാവിനെ സ്തുതിക്കുന്നവൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/236&oldid=182085" എന്ന താളിൽനിന്ന് ശേഖരിച്ചത്