താൾ:CiXIV139.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. xxxi

447. നിൎവ്വസിപ്പിച്ചാൻ=പാൎക്കാതെ കണ്ടാക്കി.

452. അൎത്ഥം അവനുള്ളതെപ്പേരുമെ=അവനുള്ള ധനമെല്ലാം. [വ്യാ: 96.
307.]

457. മോഹം=മോഹമായി.

460. പറകയും കരകയും ഭാവരൂപത്തിന്റെ ക്രിയാന്യൂനപ്രയോഗം
[വ്യാ: 280.]

368. അമാത്യം=അമാത്യനോടു (സംസ്കൃ: ദ്വി:)

470. കുലനിലം അമൎന്ന=കൊല്ലുന്ന സ്ഥലത്തേക്കു എത്തിയ ||
പ്രിയതരസുഹൃത്തു=അതിസ്നേഹിതൻ.

478. സിദ്ധാൎത്ഥകൻ=(അൎത്ഥത്തെസിദ്ധിപ്പിക്കുന്നവൻ) ധനംകൊ
ടുക്കുന്നവൻ.

489. നിയോഗാൽ-സംസ്കൃ: പ:

493. തണ്ടാർ തഴക്കുഴൽ=[തണ്ടാർ(=താമര)+ തഴ(=മൊട്ടു)+കുഴൽ)=തലമു
ടി) താമരയുടെ മൊട്ടു പോലെ ഇരിക്കുന്ന തലമുടി (ഇതു ത
ലമുടി കെട്ടിവെക്കുന്നതിന്നു പറ്റുന്നു.)

494. തണ്ടാർ വിനോദാൎത്ഥം=[തണ്ടാർ (=കാമ) +വിനോദ (=കളി)+
അൎത്ഥം (=കാരണം)] കാമലീലക്കായിട്ടു. [വ്യാ: 268.]

500. ഒക്കും ഒക്കും=ശരിശരി, അങ്ങിനെ ഉണ്ടായിരിക്കാം. [വ്യാ:
277: ii.]

502. ആരും അതു തിരക്കീടുമാറില്ലല്ലൊ=ഒരുത്തരും അതിനെ അത്ര സൂ
ക്ഷിക്കയില്ല.

504. മതിയിൽ=മനസ്സിൽ || മതി(ഇ:) തൃപ്തി.

519. മന്ത്രി രാക്ഷസൻ || മന്ത്രി എ-തു പറഞ്ഞു എ-ന്നു S. || അന്യൂന
രാഗം=വാട്ടമല്ലാത സ്നേഹം, അതിസ്നേഹം.

525. ഊന്നിച്ചു=ഉണ്ടായി, ഉത്ഭവിച്ചുവന്നു.

532. കല്പനഭംഗങ്ങൾ=കല്പന ലംഘനങ്ങൾ.

535. വരിക [വ്യാ: 282.]

541. അവൻ പുനരാഖ്യ.

545. മന്മതി=എന്റെ ബുദ്ധി (മൽ=എന്റെ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/235&oldid=182084" എന്ന താളിൽനിന്ന് ശേഖരിച്ചത്