താൾ:CiXIV139.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxx നാലാം പാദം.

,, നിൎദ്ദയൻ എ-തു ദുഷ്ടൻ എ-നോടു അരസമാസത്തിൽ ചേ
രുന്നു.

411. S. നാശം ആ: വന്നു.

415. ആകൎണ്ണ്യ=കേട്ടിട്ടു സംസ്കൃ: ക്രിയാന്യൂനം, ഭൂ:

416. =എവിടം മുതൽ പറവാൻ ആരംഭിക്കേണമെന്നു ഞാൻ
അറിയുന്നില്ല.

,, പിടിച്ചു.=(ഇ:) തുടങ്ങി.

419. തീഷ്ണരസൻ അങ്കിതനാമം.

420. ദാരുവൎമ്മാവു അങ്കിതനാമം.

428. ദോഷചൂൎണ്ണം=കൊല്ലുവാനായി വിഷം കൂട്ടിചേൎത്തുണ്ടാക്കിയ
പൊടി.

429. പ്രമോദകൻ അങ്കിതനാമം.

430. ക്ഷോഭം=(ഇ:) ) കോപം.

431. അന്തരാ=മനസ്സിലുള്ള || ദുഃഖേന=ദുഃഖംകൊണ്ടു(സംസ്കൃ: തൃ:)

434. തട്ടാതെ=ഏല്ക്കാതെ

436. കൎണ്ണൻ അങ്കിതനാമം || സംഗരെ=യുദ്ധത്തിൽ (സംസ്കൃ: സ:)

,, വിണ്ണവർ നാഥൻ ഇന്ദ്രൻ.

437. ഉജ്വലവീരൻ=ഉഗ്രതയുള്ള വീരൻ.

438. ജിഷ്ണു അൎജ്ജുനനുള്ള ഒരു പേർ.

439. ഘടോല്കചൻ=ഭീമസേനന്റെ പുത്രൻ: ഇവിടെ പറഞ്ഞതു
നോക്കുമ്പോൾ രാക്ഷസനും ഘടോല്കചൻ എന്നൊരു പേ
രുണ്ടെന്നു കാണും.

438-39. ഭീമനു ഹിഡിംബിയിൽ ഉണ്ടായ മകനായ ഘടൊല്കച
ൻ ഭാരതയുദ്ധത്തിൽ കുരു സൈന്യത്തെ അധികമായി ന
ശിപ്പിക്കുന്നതു കൎണ്ണൻ കണ്ടു അവന്നു മുമ്പെ അൎജ്ജുന
നെ കൊൽവാൻ ദേവേന്ദ്രൻ കൊടുത്തിരുന്ന വേൽകൊ
ണ്ടു ഘടൊൽകചനെ കൊല്ലുകയും ചെയ്തു എന്നതു തന്നെ.

439. ഘടോല്കചൻ മരിച്ചു കൃഷ്ണൻ ആക്കിനാൻ=ഘടോല്കചൻ മരിച്ചതി
നെ കൃഷ്ണൻ ആക്കിനാൻ.

445. നയങ്ങൾ അവനുടെ=അവനുടെ നയങ്ങൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/234&oldid=182083" എന്ന താളിൽനിന്ന് ശേഖരിച്ചത്