താൾ:CiXIV139.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. xxix

372. ഓലോല=ഭാവരൂപം, പ്രകാരപ്രയോഗംവീണു എ-ന്നു വിശേ
ഷണം. [വ്യാ: 280.]

,, മുറുക=മുറുക്കെ ഭാവരൂപം, പ്രകാരപ്രയോഗം [വ്യാ: 280.]
തഴുകിനാൻ എ-ന്നു വിശേഷണം.

373. പൎയ്യങ്കസീമനി=കിടക്കമേൽ (സംസ്കൃ: സ: നിൎദ്ധാരണപ്രയോ
ഗം) [വ്യാ: 296.]

877. ദേവൻ (ഇ:) രാജാവു.

378. ആപാദചൂഡം=കാലടിമുതൽ തലവരെ

,, അണിഞ്ഞാഭരണങ്ങൾ=ആഭരണങ്ങളണിഞ്ഞു.

379. വിധിവിഹിതം=ഈശ്വരന്റെ ഇഷ്ടം, ഈശ്വരകല്പിതം.

382. അമാത്യനെ എ-തു തലോടിക്കൊണ്ടു എ-ന്റെ കൎമ്മം

383. ഇതരുതരുതു ദുഃഖം=ഈ ദുഃഖം അരുതു.

389. വൃഷ്ണികുലം=കൃഷ്ണന്റെ കുലം (യാദവവംശം.)
നാരദൻ എന്ന മഹൃഷി, അദ്ദേഹത്തെ മേൽപറഞ്ഞ വംശ
ത്തിലെ കുട്ടികൾ പരിഹസിച്ചതു നിമിത്തം ശപിച്ചു അ
തിനാൽ വൃഷ്ണികുലം മുടിഞ്ഞു.

390. മാനുഷഭൂതി=മനുഷ്യജന്മം

391. =എല്ലായ്പോഴും (ഞങ്ങൾ) ഞാൻ മറെറാരുത്തന്നു അടിമ
യായി ഇരുന്നിട്ടു തന്നെ.

393. ഉണ്ടാകും= മമഭ്രപതിക്കുണ്ടാകും.

395. ഭിത്തിയുണ്ടെങ്കിലെ ചിത്രം ഉള്ളു എ-തു പഴഞ്ചൊൽ (ഇ-ന്റെ തല്പ
ൎയ്യം സാധനം കൂടാതെ ഒന്നും സിദ്ധിക്കയില്ല എന്നുതന്നെ.)

400. =എത്രയൊ സാരമില്ലാത ഒരു കാൎയ്യത്തിന്നും കൂടെ രാക്ഷ
സൻ വേണ്ടതു; ഒരു ക്ഷണനേരമെങ്കിലും എന്നെ (രാക്ഷ
സനെ) വേർവിട്ടിരിപ്പാൻ രാജാവിന്നു കഴികയില്ല.

404. ബന്ധുജനമനോധൈൎയ്യം=ബന്ധുക്കളായ ആളുകൾക്കു മനസ്സു
റപ്പു.

405. തീക്ഷ്ണരസൻ അങ്കിതനാമം.

407. അരാതിവൃത്താന്തം=ശത്രുവെ കുറിച്ചുള്ള വൎത്തമാനം.

410. ശാൎദ്ദൂലപോതങ്ങൾ=നരികുട്ടികൾ || വെച്ചു (ഇ:) സ: ഉപപദം.
[വ്യാ: 263. iii.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/233&oldid=182082" എന്ന താളിൽനിന്ന് ശേഖരിച്ചത്